പ്രളയം: വിള ഇന്‍ഷൂര്‍ ചെയ്തിട്ടും നഷ്ടപരിഹാരമില്ല; കര്‍ഷകര്‍ ദുരിതത്തില്‍
മാവൂര്‍: പ്രളയത്തെ തുടര്‍ന്ന് കൃഷിനാശം സംഭവിച്ച വിള ഇന്‍ഷൂര്‍ ചെയ്ത കര്‍ഷകര്‍ക്കും നഷ്ടപരിഹാരം ലഭിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. ഒന്നര ലക്ഷത്തോളം നേന്ത്രവാഴകളും കപ്പ, മരച്ചീനി, കവുങ്ങ്, ചേന, ചേമ്പ് തുടങ്ങി നിരവധി കൃഷികള്‍ പ്രളയത്തില്‍ നശിച്ചിരുന്നു. മാവൂര്‍ പഞ്ചായത്തില്‍ മാത്രം 7.5 കോടിയുടെ കൃഷിനാശമുണ്ടായെന്ന് പ്രളയാനന്തരം കൃഷി ഉദ്യോഗസ്ഥര്‍ നടത്തിയ കണക്കെടുപ്പില്‍ കണ്ടെത്തിയതാണ്. കൃഷി നശിച്ചു മാസങ്ങള്‍ കഴിഞ്ഞിട്ടും നഷ്ടപരിഹാര തുക വിതരണം ചെയ്യാത്ത നടപടിയില്‍ സ്വതന്ത്ര കര്‍ഷക സംഘം മാവൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. പ്രസിഡന്റ് പി. ബീരാന്‍കുട്ടി അധ്യക്ഷനായി. മണ്ഡലം കോഡിനേറ്റര്‍ കരുപ്പാല്‍ അബ്ദുറഹ്മാന് ഉദ്ഘാടനം ചെയിതു. കെ.സി ഹുസ്സന്‍, ചെറുപ്പ മുഹമ്മദ്, ടി.വി.എം അബ്ദുല്ല കുറ്റിക്കടവ്, ഒ. മമ്മദ് മാസ്റ്റര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി പി.ടി മുനീര്‍ കുതിരാടം സ്വഗതവും ഒ.സി ഹുസ്സന്‍ പാറയില്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."