ചവറ ഫയര്‍സ്റ്റേഷന്റെ നേതൃത്വത്തില്‍ കമ്മ്യൂനിറ്റി റെസ്‌ക്യൂ വളണ്ടിയര്‍ സ്‌കീം
ചവറ: ദുരന്തമുഖത്ത് ആദ്യം ഓടിയെത്തുന്ന സേവന സന്നദ്ധതയുള്ള ധീരന്‍മാര്‍ക്കായി ചവറ ഫയര്‍സ്റ്റേഷന്‍ കമ്മ്യൂനിറ്റി റെസ്‌ക്യൂ വളണ്ടിയര്‍ സ്‌കീം നടപ്പാക്കുന്നു.
അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് തയാറുള്ള പ്രദേശവാസികളായ ആളുകളെ കൂട്ടിയോജിപ്പിച്ച് പഞ്ചായത്ത് തലങ്ങളിലാണ് യൂനിറ്റ് രൂപീകരിക്കുന്നത്.
സമൂഹത്തിന് ഏറ്റവും പ്രയോജനകരമായ സി.ആര്‍.വി സ്‌കീം സംസ്ഥാനത്ത് കഴിഞ്ഞ ഏപ്രില്‍ 7ന് കോഴിക്കോട് മുക്കത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.
ദേശീയപാത, കെ.എം.എം.എല്‍, ഐ.ആര്‍.ഇ എന്നീ വ്യവസായ സ്ഥാപനങ്ങള്‍, നീണ്ടകര മത്സ്യ ബന്ധന തുറമുഖം തുടങ്ങിയ പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍ ഉള്ളതിനാലാണ് കൊല്ലം അസി.ഡിവിഷനല്‍ ഓഫിസറുടെ നിര്‍ദ്ദേശ പ്രകാരം സ്‌കീം ഏറ്റെടുത്തതെന്ന് ചവറ ഫയര്‍സ്റ്റേഷന്‍ ഓഫിസര്‍ ഗോപകുമാര്‍ പറഞ്ഞു.
ഒരു പഞ്ചായത്തില്‍ കുറഞ്ഞത് 30 പേരടങ്ങുന്ന സംഘത്തെയാണ് വളണ്ടിയര്‍മാരായി തെരഞ്ഞെടുക്കുന്നത്.
ആദ്യ വളണ്ടിയര്‍ സ്‌കീം പന്മനയിലാണ് രൂപീകരിക്കുന്നത്. തുടര്‍ന്ന് ചവറ, നീണ്ടകര, തേവലക്കര, തെക്കുംഭാഗം എന്നീ പഞ്ചായത്തുകളില്‍ രൂപീകരിക്കും. 30ന് വൈകിട്ട് 3ന് എന്‍. വിജയന്‍ പിള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."