വിരമിച്ച് വര്‍ഷം കഴിഞ്ഞിട്ടും ബോര്‍ഡ് മാറ്റാതെ അധികൃതര്‍
എരുമപ്പെട്ടി: ഒരു വര്‍ഷം മുമ്പ് വിരമിച്ച സെക്രട്ടറിയുടെ പേര് വച്ച ബോര്‍ഡ് എടുത്ത് മാറ്റാത്ത കടങ്ങോട് പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ നടപടി പ്രതിധേത്തിന് ഇടയാക്കുന്നു. ഓഫിസിന്റെ വരാന്തയുടെ ചുമരിലാണ് വിരമിച്ച സെക്രട്ടറി എന്‍.ആര് മോഹനന്റെ പേര് വച്ച ബോര്‍ഡ് ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നത്. 2016 ല്‍ സെക്രട്ടറിയായിരുന്ന എന്‍.ആര് മോഹനന് സര്‍വിസില്‍ നിന്നും വിരമിച്ചതാണ്. എന്നാല്‍ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എന്‍.ആര് മോഹനന് എന്ന് രേഖപ്പെടുത്തി ഓഫിസില്‍ സ്ഥാപിച്ച ബോര്‍ഡ് നീക്കം ചെയ്ത് പുതിയ സെക്രട്ടറിയുടെ പേരെഴുതിയ ബോര്‍ഡ് സ്ഥാപിക്കുന്നതില്‍ തികഞ്ഞ അനാസ്ഥയാണ് ഉദ്യോഗസ്ഥര്‍ കാണിക്കുന്നത്.
വിവരവകാശങ്ങള്ക്കും മറ്റ് ആവശ്യങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാന്‍ എത്തുന്നവരെ ഇത് ആശയകുഴപ്പത്തിലാക്കുന്നുണ്ട്. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്ക് അപേക്ഷ വെക്കുന്നവര്‍ ബോര്‍ഡില്‍ നോക്കി സര്വിസിലില്ലാത്ത എന്‍.ആര് മോഹനന്റെ പേരാണ് എഴുതുന്നത്. ഈ അപാകത പൊതു പ്രവര്‍ത്തകര്‍ പ്രസിഡന്റ്, സെക്രട്ടറി ഉള്‍പ്പടെയുള്ളവരുടെ ശ്രദ്ധയില്‍പെടുത്തുന്നുണ്ടെങ്കിലും ബോര്‍ഡ് മാറ്റുന്നതില്‍ തികഞ്ഞ അലംഭാവമാണ് അധികൃതരുടേത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."