കാര്‍ഷിക മേഖലയെ സംരക്ഷിക്കേണ്ടത് നിലനില്‍പ്പിന് അനിവാര്യം: സുനില്‍കുമാര്‍ എം.എല്‍.എ
കരൂപ്പടന്ന: കാര്‍ഷിക മേഖലയെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്ന് അഡ്വ. വി.ആര് സുനില്‍കുമാര്‍ എം.എല്‍.എ. വെള്ളാങ്ങല്ലൂര്‍ കൃഷിഭവനില്‍ ' വിള ആരോഗ്യ കേന്ദ്രം ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയുടെ വികസനത്തിനായി ഇടത് സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാ പദ്ധതികളും ജനകീയ പങ്കാളിത്തത്തോടെ അഞ്ചു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന അനില്‍കുമാര്‍ അധ്യക്ഷയായി
കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സുധ പദ്ധതി വിശദീകരിച്ചു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര, അംഗങ്ങളായ ബീന മജീദ്, സിമി കണ്ണദാസന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് കുറ്റിപ്പറമ്പില്‍, എം.കെ.മോഹനന്, വെള്ളാങ്ങല്ലൂര്‍ കൃഷി ഓഫീസര്‍ പി.റിങ്കു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."