തെരുവ് വിളക്കുകളണഞ്ഞിട്ട് മാസങ്ങള്‍; നഗരം ഇരുട്ടിലായതറിയാതെ അധികൃതര്‍
കല്ലമ്പലം: ആറ്റിങ്ങല്‍ നഗര പരിധിയിലെ തെരുവ് വിളക്കുകള്‍ കത്തിക്കാന്‍ നടപടികളില്ല. ദേശീയ പാതയിലെയും ഇട റോഡുകളിലെയും വിളക്കുകള്‍ കത്താതായിട്ട് മാസങ്ങളായെങ്കിലും അധികൃതര്‍ യാതൊരു നടപടിയുമെടുത്തിട്ടില്ല.
തെരുവ് വിളക്കുകള്‍ കത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് നഗരസഭാധികൃതരാണ്. ബള്‍ബുകളും ട്യൂബുകളുമുള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ വാങ്ങി നല്‍കിയാലേ കെ.എസ്.ഇ.ബി അധികൃതര്‍ അവ മാറ്റി സ്ഥാപിക്കു. കേടായ തെരുവ് വിളക്കുകളുടെ കണക്കുകള്‍ ശേഖരിക്കാന്‍ പോലും അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല. ദേശീയപാതയില്‍ മാമത്ത് തെരുവ് വിളക്കുകള്‍ കത്താത്തത് നിരവധി അപകടങ്ങള്‍ക്കിടയാക്കുന്നുണ്ട്.
ഇവിടെ റോഡിന്റെ വശങ്ങളില്‍ വന്‍ കുഴിയാണ്. റോഡില്‍ ഇറക്കവും വളവുമുണ്ട്. റോഡിന്റെ വശങ്ങളില്‍ വെളിച്ചമില്ലാത്തത് വന്‍ അപകടത്തിനിടയാക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. ഇക്കാര്യം നഗരസഭാധികൃതരെ അറിയിച്ചെങ്കിലും നടപടികളുണ്ടായിട്ടില്ല ഇട റോഡുകളില്‍ പാമ്പും തെരുവ് നായ്ക്കളും വാഹന യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയാണ് മാത്രമല്ല സാമൂഹിക വിരുദ്ധന്മാരുടെ താവളമാണ് ഇപ്പോള്‍.
നഗരത്തിലെ പല റോഡുകളും മദ്യപാനമുള്‍പ്പെടെയുള്ള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് റോഡുകളില്‍ നടക്കുന്നത്. യാത്രക്കാരെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. തെരുവ് വിളക്കുകള്‍ കത്തിക്കാന്‍ അധികൃതര്‍ തയാറാകാത്തതില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിട്ടുള്ളത് വരും ദിവസങ്ങളില്‍ വിവിധ സംഘടനകള്‍ വിഷയമുന്നയിച്ച് പ്രത്യക്ഷ സമരവുമായി രംഗത്തെത്തുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."