ചുഴലിക്കാറ്റില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയില്ല; നഗരസഭാ യോഗത്തില്‍നിന്ന് യു.ഡി.എഫ് ഇറങ്ങിപ്പോയി
കുന്നംകുളം: കുന്നംകുളം മേഖലയില്‍ ആര്‍ത്താറ്റ് ചുഴലികാറ്റില്‍ നാശനഷ്ടമുണ്ടായ വീട്ടുകാര്‍ക്ക് നഗരസഭാ കൗസില്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക നല്‍കാത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി.
ചുഴലിക്കാറ്റില്‍ നാശമുണ്ടായ 120 കുടംബങ്ങള്‍ക്കായി 3,82000 രൂപയായിരുന്നു അടിയന്തിര ധനസഹായം നഗരസഭ പ്രഖ്യാപിച്ചത്. നാശനഷ്ടമുണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തിരുമാനിച്ചതിനെ തുടര്‍ന്ന് ഒരു കുടുംബത്തിന് 10000 രൂപയുടെ ചെക്ക് നല്‍കി വിതരണ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റു കുടുബങ്ങള്‍ക്ക് ധനസഹായ തുക നല്‍കാന്‍ നഗരസഭക്ക് കഴിഞ്ഞില്ല. ഇതു സംബന്ധിച്ച ചര്‍ച്ചക്കിടെയായിരുന്നു കൗണ്‍സിലില്‍ നിന്നും യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയത്.
നഷ്ടടപരിഹാര തുക നല്‍കാന്‍ യഥാസമയം നഗരസഭ തിരുമാനിച്ചിരുന്നുവെന്നും എന്നാല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി സെക്രട്ടറി ഒരാള്‍ക്ക് 10000 രൂപയുടെ ചെക്ക് മാത്രം എഴുതി അംഗീകാരം നല്‍കുകയായിരുന്നെന്നും തുടര്‍ന്ന് മറ്റുള്ളവര്‍ക്ക് നഷ്ട്ടപരിഹാര തുക ലഭിക്കാത്ത രീതിയില്‍ ഫയല്‍ തീര്‍പ്പാക്കുകയാണുണ്ടായതെന്നും വൈസ് ചെയര്‍മാന്‍ പി.എം സുരേഷ് കൗണ്‍സിലില്‍ വ്യക്തമാക്കി. കൗണ്‍സിലിന്റെ അംഗീകാരത്തെ ചോദ്യം ചെയ്യുന്ന സെക്രട്ടറിയുടെ നടപടി ശരിയലെന്നും സെക്രട്ടറിക്കെതിരേ വിജിലന്‍സ് നടപടിക്ക് ശുപാര്‍ശ ചെയ്യണമെന്നും ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടു വരണമെന്നും പി.എം സുരേഷ് പറഞ്ഞു.
നഷ്ട്ടപരിഹാര തുക നല്‍കുന്നതിനായി സെക്രട്ടറിയുള്‍പ്പെടുന്ന സ്റ്റിയറിങ് കമ്മിറ്റിയുടെ തിരുമാന പ്രകാരം കൗണ്‍സില്‍ അംഗീകരിച്ച തുക അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഉടന്‍ വിതരണം ചെയ്യണമെന്ന് പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ.വി ഷാജി കൗണ്‍സിലില്‍ ആവശ്യപ്പെട്ടു. എന്നാല്‍ തിരുവനന്തപുരത്ത് ഉണ്ടായ അക്രമ സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി. അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയതിനാല്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ല. കുന്നംകുളത്ത് പൊലിസിനായി പുതിയ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കാന്‍ നഗരസഭ കെട്ടിടത്തില്‍ റൂം അനുവദിച്ചു. കുന്നംകുളം നഗരത്തില്‍ പൊലിസ് സ്‌റ്റേഷന്‍ നിലവിലുളളതിനാല്‍ അരക്കിലോമീറ്ററിനുള്ളില്‍ മറ്റൊരു കണ്‍ട്രോള്‍ റൂമിന്റെ ആവശ്യമിലെന്നും നഗരസഭക്ക് കൂടുതല്‍ വാടക ലഭിക്കുന്ന വരുമാനം തടസ്സപെടുത്തേണ്ടതിലെന്നും ആര്‍.എം.പി കൗണ്‍സിലര്‍ കെ.എ സോമന്‍ സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."