സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ക്ക് നീതി ലഭിക്കുന്നില്ല: സി.ആര്‍ നീലകണ്ഠന്‍
വാടാനപ്പള്ളി: സമൂഹത്തിന്റെ താഴെ തട്ടിലുള്ളവര്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന് ആം ആദ്മി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠന്‍. പൊലിസ് മര്‍ദനത്തെ തുടര്‍ന്ന് ഏങണ്ടിയൂരിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത വിനായകന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലിസില്‍ മുപ്പത് ശതമാനം ഗുണ്ടകളാണെന്നാണ് മുന്‍ ഡി.ജി.പി പറഞ്ഞിരുന്നതെങ്കിലും ഇന്ന് ഇത് തൊണ്ണൂറ് ശതമാനത്തില്‍ കൂടുതലായി ഉയര്‍ന്നെന്നുമാണ് താന്‍ കരുതുന്നതെന്നും സി.ആര്‍ നീലകണ്ഠന്‍ പറഞ്ഞു.
വിനായകന്റെ കുടുബത്തിന്ന് നീതി ലഭ്യമാക്കി കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭരണഘടന കടലാസിന്ന് തുല്യമാണെന്നും നീലകണ്ഠന്‍ പറഞ്ഞു. ിനായകന്റെ വീട്ടിലെത്തിയ അദ്ദേഹം അച്ചന്‍ കൃഷ്ണന്‍ കുട്ടി, അമ്മ ഓമന, സഹോദരന്‍ വിഷ്ണു എന്നിവരെ ആശ്വസിപ്പിച്ചു. ജില്ലാ സെക്രട്ടറി ഡോ. സി.എസ് ഉണ്ണികൃഷ്ണന്‍, ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി ആര്‍.ബില്‍ അന്‍സാര്‍, അജയഘോഷ് പട്ടത്ത, വി.കെ അഷറഫ് എന്നിവര്‍ ഒപ്പമുണ്ടായിരിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."