റിയാദില്‍ ഇന്ന് തീപാറും
റിയാദ്: സൗഹൃദ മത്സരത്തിനായി അര്‍ജന്റീനയും ബ്രസീലും ഇന്ന് സഊദിയുടെ തലസ്ഥാന നഗരിയായ റിയാദില്‍ ഇറങ്ങുന്നു. റിയാദിലെ കിങ് സഊദ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തിലാണ് ചിരവൈരികളായ ബ്രസീലും അര്‍ജന്റീനയും തമ്മില്‍ പോരാടുന്നത്.
പേരില്‍ സൗഹൃദമുണ്ടെങ്കിലും ഇന്നത്തെ മത്സരത്തില്‍ തീ പാറുമെന്നുറപ്പാണ്. കോപ അമേരിക്കക്ക് ശേഷം മോശം ഫോമില്‍ തുടരുന്ന ബ്രസീല്‍ ശക്തമായ നിരയുമായിട്ടാണ് എത്തിയിട്ടുള്ളത്. കോപ അമേരിക്ക മത്സരത്തിനിടെ വിലക്ക് ലഭിച്ച മെസ്സി വിലക്കുനീങ്ങി ഇന്ന് അര്‍ജന്റീനക്കായി കളത്തിലിറങ്ങും. പരുക്കേറ്റതിനെ തുടര്‍ന്ന് പുറത്തായ നെയ്മറിന്റെ അഭാവം ബ്രസീലിന് കനത്ത തിരിച്ചടിയാകും. നെയ്മര്‍ ഇല്ലെങ്കിലും അര്‍ജന്റീനയെ പരാജയപ്പെടുത്താന്‍ ശക്തിയുള്ള ടീമിനെയാണ് ടിറ്റെ ഇറക്കുന്നത്. ഗോള്‍ കീപ്പറായി അലിസണ്‍ ആണ് ബ്രസീലിനായി ഇറങ്ങുക. തിയാഗോ സില്‍വ നേതൃത്വം നല്‍കുന്ന പ്രതിരോധത്തില്‍ ഡാനിലോ, മാര്‍ക്വിനോസ്, സാന്‍ഡ്രോ എന്നിവരും ഒപ്പമുണ്ട@ാകും. മധ്യനിരയില്‍ കുട്ടീഞ്ഞോ, കാസാമിറോ, ആര്‍തര്‍ എന്നിവര്‍ അണിനിരക്കുമ്പോള്‍ സ്‌ട്രൈക്കറാകുന്ന ഫിര്‍മിനോയെ സഹായിക്കാന്‍ റിച്ചാള്‍സണ്‍, ജീസസ് എന്നിവരുമുണ്ടണ്ടാകും.
ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യുവതാരം റോഡ്രിഗോയെ പകരക്കാരനായി ഇറക്കാനാണ് സാധ്യത. മത്സരം ഏറ്റവും വലിയ ഏതിരാളികള്‍ക്കെതിരില്‍ ആയതിനാല്‍ പരീക്ഷണത്തിന് മുതിരാന്‍ അര്‍ജന്റീന കോച്ച് ലയണല്‍ സ്‌കലോന് തയാറായേക്കില്ല. ഗോള്‍കീപ്പറായി മെര്‍ഷാസിന്‍ ആയിരിക്കും ആദ്യ ഇലവനില്‍. ഓട്ടമെന്റി നയിക്കുന്ന പ്രതിരോധത്തില്‍ അക്വന (തഗ്ലിയാഫിക്കോ), പെസെല്ല, യുവാന്‍ ഫോയത് എന്നിവരുണ്ട@ാകും. ലോ സെല്‍സോ, പാരെഡെസ്, ഡി പോള്‍ എന്നിവര്‍ മധ്യനിരയിലും മെസ്സി, ഡിബാല (മാര്‍ട്ടിനെസ്) എന്നിവര്‍ സ്‌ട്രൈക്കറാകുന്ന അഗ്വേറോയ്ക്ക് പിന്നിലായും കളിക്കും. മെസ്സിക്ക് പഴുതനുവദിക്കാതിരിക്കുകയാണ് ബ്രസീലിന്റെ തന്ത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."