ഫാത്തിമ ലത്തീഫിന്റെ മാതാപിതാക്കള്‍ ഇന്ന് തമിഴ്നാട് മുഖ്യമന്ത്രിയെ കാണും
ചെന്നൈ: ചെന്നൈ ഐ.ഐടിയില്‍ ആത്മഹത്യ ചെയ്ത മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മാതാപിതാക്കള്‍ ഇന്ന് തമിഴ്നാട് മുഖ്യമന്ത്രിയെഎടപ്പാടി കെ പളനിസ്വാമിയെ കാണും. കൂടാതെ ഉന്നത പൊലിസ് ഉദ്യോഗസ്ഥരുപമായും ഇവര്‍ കൂടിക്കാഴ്ച നടത്തും. സംഭവത്തില്‍ സത്യസന്ധവും നീതകിപൂര്വ്വവുമായ അന്വേഷണം നടത്തണമെന്ന് ഉണര്‍ത്താനാണ് കൂടിക്കാഴ്ച. മകളുടെ മരണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ അവര്‍ പങ്കുവെക്കും.
ഇക്കഴിഞ്ഞ ഒമ്പതിനാണ് ഫാത്തിമ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തത്. മാര്‍ക്ക് കുറഞ്ഞ വിഷമത്തിലാണ് ഫാത്തിമ ആത്മഹത്യ ചെയ്തതെന്നായിരുന്നു പ്രചാരണം. എന്നാല്‍ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പിന്നീട് ബന്ധുക്കള്‍ വെളിപെടുത്തി. മാത്രമല്ല സുദര്ശന് പത്മനാഭന് എന്ന അധ്യാപകനാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് ഫാത്തിമ തന്റെ ഫോണായ സാംസങ്ങിന്റെ നോട്ടില്‍ കുറിച്ചിരുന്നു. ലോജിക്ക് എന്ന വിഷയം പഠിപ്പിച്ചിരുന്ന സുദര്ശന് ഫാത്തിമയുടെ മാര്‍ക്ക് മനപൂര്‍വം കുറച്ചിരുന്നു. ഇരുപതില്‍ 13 മാര്‍ക്കായിരുന്നു ഫാത്തിമക്ക് ലഭിച്ചത്. തനിക്ക് പതിനെട്ട് മാര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ഫാത്തിമ അപ്പീല്‍ നല്‍കിയിരുന്നും ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പുനഃപരിശോധനയില്‍ ഫാത്തിമക്ക് പതിനെട്ട് മാര്‍ക്ക് ലഭിച്ചിരുന്നു. ഇതിന്റെ പേരില്‍ സുദര്ശന് പത്മനാഭന് ഫാത്തിമയോട് വിരോധം തോന്നിയിരിക്കാമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ ഇതരമതക്കാരായ കുട്ടികള്‍ മികച്ച വിജയം സ്വന്തമാക്കുമ്പോള്‍ അത് അംഗീകരിക്കാന്‍ മനസില്ലാത്ത അധ്യാപകന് മനപൂര്‍വം മാര്‍ക്ക് കുറച്ചതാണെന്ന സംശയവും ബന്ധുക്കള്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."