ദലിതരെ ആക്രമിക്കരുതെന്ന് മോദി വീണ്ടും
ഹൈദരാബാദ്: ദലിതുകളെ അക്രമിക്കുന്നതിനെതിരേയും ഗോരക്ഷകര്ക്കെതിരേയും വിമര്‍ശനമുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രംഗത്ത്. തെലങ്കാനയില്‍ നടന്ന ചടങ്ങിലാണ് ദലിതര്‍ക്കെതിരേയുള്ള ആക്രമണങ്ങളെ അദ്ദേഹം അപലപിച്ചത്.
ദലിതരുടെമേല്‍ രാഷ്ട്രീയം കളിക്കരുതെന്നുപറഞ്ഞ മോദി, അവരെയല്ല വെടിവയ്ക്കേണ്ടതെന്നും അങ്ങനെവേണ്ടവര് തന്നെ വടിവച്ചോളൂവെന്നും പറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് മോദി ഗോവധ വിഷയത്തില്‍ പരാമര്‍ശവുമായി രംഗത്തെത്തിയത്. ദലിതര്‍ അടക്കമുള്ള അധഃസ്ഥിത വിഭാഗങ്ങളെ സംരക്ഷിക്കണം.
അല്ലാതെ എന്റെ ദലിത് സഹോദരന്മാരെ ആക്രമിക്കരുത് - മോദി പറഞ്ഞു. അക്രമം അഴിച്ചുവിടുന്ന വ്യാജ പശുസംരക്ഷകരെ ഒറ്റപ്പെടുത്തണമെന്നും അര്‍ഹമായ ശിക്ഷ ലഭ്യമാക്കണമെന്നും മോദി മേധക്കിലെ ഗജ്വേലില് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ഇത്തരക്കാര്‍ക്ക് പശുസംരക്ഷണവുമായി ഒരു ബന്ധവുമില്ല. ഇവരെ സംസ്ഥാന സര്‍ക്കാരുകള്‍ അടിച്ചമര്‍ത്തണമെന്നും മോദി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."