HOME
DETAILS

ഒപ്പമുള്ളവരിലും അഴിമതിക്കാരുണ്ടെങ്കില്‍ ഒറ്റപ്പെടുത്തണം: ജോയിന്റ് കൗണ്‍സില്‍

  
backup
July 28 2017 | 21:07 PM

%e0%b4%92%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%ae%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%b5%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%95

 


തൃശൂര്‍: പ്രവര്‍ത്തിക്കുന്ന ഓഫിസിലോ സ്വന്തം സംഘടനയിലോ ആയാല്‍ പോലും അഴിമതിക്കാരനാണെന്ന് കണ്ടാല്‍ അവനെ ഒറ്റപ്പെടുത്താനും നിയമത്തിന് മുന്നില്‍ ചൂണ്ടിക്കാട്ടാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തയാറാവണമെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് വിജയകുമാരന്‍ നായര്‍. ജോയ്ന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം സാഹിത്യ അക്കാദമിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷം ചെയ്യുന്ന കുറ്റങ്ങളാല്‍ സിവില്‍ സര്‍വിസിലുള്ളവരാകെ അടച്ചാക്ഷേപിക്കപ്പെടുന്നുണ്ട്. തെമ്മാടിക്കൂട്ടം എന്ന വിളിപ്പേരാണ് സര്‍ക്കാരുദ്യോഗസ്ഥരില്‍ ചാര്‍ത്തപ്പെടുന്നത്. പൊതുവിഷയങ്ങളായി സമൂഹം ചിലതിനെ ഏറ്റെടുക്കുമ്പോഴുണ്ടാവുന്ന ഈ വിളിപ്പേരെല്ലാം മാറ്റിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്കാണ് കഴിയുക. മുന്നില്‍ വരുന്ന ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പറഞ്ഞ കാര്യം മുഖ്യമന്ത്രി മറന്നുകാണില്ല. എന്നാല്‍, സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ അതെല്ലാം മറന്നമട്ടാണ്. കീഴെ പല ഓഫിസുകളിലെയും സ്ഥിതി സമാനമാണ്. അഴിമതിക്കെതിരേ പോരടിക്കുമ്പോഴും കൈക്കൂലി വാങ്ങിയതിന് തലകുനിച്ചിരിക്കുന്ന വില്ലേജ് ഓഫിസര്‍മാരുടെ പടം പത്രങ്ങളില്‍ വരുന്നു.
3.45 കോടി ജനങ്ങളെ സേവിക്കാന്‍ പൊലിസുള്‍പ്പടെ ഏകദേശം രണ്ടര ലക്ഷം ഉദ്യോഗസ്ഥര്‍ മാത്രമേ ഉള്ളൂവെന്ന കാര്യം പൊതുജനം ചിന്തിക്കില്ല. നിയമങ്ങള്‍ പരിഷ്‌കരിക്കപ്പെടും വരെ ഉദ്യോഗസ്ഥര്‍ ബലിയാടാക്കപ്പെടും. അതേസമയം സിവില്‍ സര്‍വിസില്‍ ഉള്ളവര്‍ക്ക് മറ്റാരേക്കാളും ആനുകൂല്യങ്ങള്‍ കൃത്യമായും ലഭിക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം മറന്ന് സര്‍വിസിനെ ജനപക്ഷമാക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെങ്കില്‍ സ്ഥിതി മറിച്ചാവുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പി കെ ശ്രീരാജ്കുമാര്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടേറിയറ്റംഗം ജയചന്ദ്രന്‍ കല്ലിങ്കല്‍ സംഘടനാ രേഖയും ജില്ലാ സെക്രട്ടറി എം യു കബീര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ടി എസ് സുരേഷ് വരവ്‌ചെലവ് കണക്കും അവതരിപ്പിച്ചു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ജി ശിവാനന്ദന്‍, കെ.ജി.ഒ.എഫ് സംസ്ഥാന ട്രഷറര്‍ ഡോ.വി.എം ഹാരിസ്, ജോയ്ന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എ ശിവന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി യു പ്രേമദാസന്‍, കെ ടി ഗീത,വി വി ഹാപ്പി, എന്‍ ഐ ഷാജു എന്നിവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago