കെ.ഐ.പി കനാല്‍ ചീഞ്ഞുനാറുന്നു: പകര്‍ച്ചവ്യാധി ഭീഷണിയില്‍ നാട്ടുകാര്‍
കുന്നിക്കോട്: വിളക്കുടി പഞ്ചായത്തില്‍ കുന്നിക്കോട് വഴി പോകുന്ന കെ.ഐ.പി കനാലില്‍ ദുര്‍ഗന്ധം. പ്രദേശവാസികളും ഇതുവഴി പോകുന്ന യാത്രക്കാരും രോഗഭീഷണിയില്‍. അറവുമാടുകളുടെയും വീടുകളില്‍ നിന്നുള്ള മാലിന്യവും നിറഞ്ഞ് കനാല്‍ മലിനപ്പെട്ടു കിടക്കുകയാണ്. കനാലിനോട് ചേര്‍ന്നു കാടുപിടിച്ച സ്ഥലത്താണ് സ്ഥിരമായി മാലിന്യം തള്ളുന്നത്. വര്‍ഷാവര്‍ഷം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കനാല്‍ പരിസരം ശുചീകരിക്കാറുണ്ടെങ്കിലും ഈ വര്‍ഷം പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ നടപടി ഉണ്ടായിട്ടില്ല. വേനല്‍ കടുക്കുമ്പോള്‍ തെന്മല ഡാം തുറന്നുവിടുന്ന സമയത്ത് ഈ മാലിന്യങ്ങള്‍ വെള്ളത്തില്‍ കലരുന്നത് മൂലം എലിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പകരാനും സാധ്യതയുണ്ട്. കോടിക്കണക്കിന് രൂപ ചെലവിട്ട് നിര്‍മിച്ച കനാല്‍ വൃത്തിയാക്കി പൊതുജനത്തിന് ഉപകാരപ്രദമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."