HOME
DETAILS
MAL
ചിത്തരേഷ് നടേശന് മിസ്റ്റര്‍ യൂണിവേഴ്സ് പട്ടം: നേട്ടം കൈവരിച്ച ആദ്യ ഇന്ത്യക്കാരനെ അഭിനന്ദിച്ച് കായിക മന്ത്രി
backup
November 15 2019 | 04:11 AM
കൊച്ചി: സ്പോര്‍ട്സില്‍ രാജ്യത്തിനാകെ അഭിമാനമായി മലയാളിയായ ചിത്തരേഷ് നടേശന്‍. ദക്ഷിണ കൊറിയയില്‍ നടന്ന ലോക ബോഡിബില്‍ഡിങ്ങ് ആന്‍ഡ് ഫിസിക് സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പില്‍ ചിത്തരേഷന്‍ മിസ്റ്റര്‍ യൂണിവേഴ്സ് പട്ടം സ്വന്തമാക്കി. ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഈ നേട്ടം കൈവരിക്കുന്നത്. കഴിഞ്ഞ മാസം ഇന്തൊനേഷ്യയില്‍ നടന്ന ഏഷ്യന്‍ ബോഡി ബില്‍ഡിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ മിസ്റ്റര്‍ ഏഷ്യയായിരുന്നു ചിത്തരേഷ്. കൊച്ചി വടുതല സ്വദേശിയാണ് 33 കാരനായ ചിത്തരേശ്.
ഈ നേട്ടം കൈവരിച്ച ചിത്തരേശിനെ കായിക മന്ത്രി ഇ,പി. ജയരാജന്‍ അഭിനന്ദിച്ചു. സ്പോര്‍ട്സില്‍ രാജ്യത്തിനാകെ അഭിമാനമായി മാറിയിരിക്കുകയാണ് മലയാളിയായ ചിത്തരേഷ് നടേശനെന്ന് മന്ത്രി പറഞ്ഞു. ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഈ നേട്ടം കൈവരിച്ചതിലെ സന്തോഷം ഫേസ് ബുക്കിലാണ് മന്ത്രി ഫോട്ടോ സഹിതം കുറിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."