എഫ്.എം സ്റ്റേഷന്‍ ഉത്തരേന്ത്യയിലേക്ക് കൊണ്ടുപോകാനുള്ള നീക്കം ചെറുക്കും
ആലപ്പുഴ: കേന്ദ്ര സര്‍ക്കാര്‍ ആലപ്പുഴ ആകാശവാണി സ്റ്റേഷന് അനുവദിച്ച എഫ്.എം സ്റ്റേഷനും ഉത്തരേന്ത്യയിലേയ്ക്ക് കടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടെന്ന് കെ.സി.വേണുഗോപാല്‍ എം.പി. അടുത്ത മാസം പ്രക്ഷേപണം ആരംഭിക്കാന്‍ എല്ലാ സജ്ജീകരങ്ങളും പൂര്‍ത്തിയായി വരുന്നതിനിടെയാണ് ജില്ലയ്ക്ക് തിരിച്ചടിയായി രാജസ്ഥാനിലെ കോട്പുത് ലിയിലേയ്ക്ക് ഉപകരണങ്ങള്‍ അടക്കം തിരിച്ചയക്കാന്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ ഉത്തരവ് ലഭിച്ചത് .
ആലപ്പുഴയിലേയ്ക്ക് കൊണ്ടുവന്ന അഞ്ച് കിലോവാട്ടിന്റെ എഫ്.എം ട്രാന്‍സ്മിറ്റര്‍ അടക്കം എല്ലാ ഉപകരണങ്ങളും ഉടന്‍ രാജസ്ഥാനിലേയ്ക്ക് അയക്കാന്‍ പ്രസാര്‍ഭാരതി എഞ്ചീനീയറിങ് വിഭാഗം മേധാവി നവംബര്‍ 20 ന് ഉത്തരവ് ഇറക്കി. ഈ നടപടി അംഗീകരിക്കാന്‍ ആവില്ലെന്നും നീക്കത്തില്‍ നിന്നും പിന്തിരിയണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്ത വിനിമയ വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. കാര്‍ഷിക- തീരപ്രദേശമായ ആലപ്പുഴയില്‍ കര്‍ഷകരും മത്സ്യ തൊഴിലാളികളും അടക്കമുള്ള വലിയൊരു ജനവിഭാഗത്തിനു പ്രയോജനകരമാകേണ്ട പദ്ധതിയാണ് അനുവദിച്ച ശേഷം കടത്തി കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്. ആവശ്യമായ അനുബന്ധ ഉപകരണങ്ങള്‍ എത്തിച്ച് ഡിസംബറില്‍ തന്നെ എഫ്.എം.പ്രക്ഷേപണം ആലപ്പുഴയില്‍ നിന്ന് ആരംഭിക്കണമെന്നും എം.പി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."