വീട്ടില്‍ ഭാര്യയില്ലെന്നും ഭക്ഷണമുണ്ടാക്കിത്തരാന്‍ വാ എന്നും പറഞ്ഞ് അര്‍ധരാത്രിയില്‍ വിദ്യാര്‍ഥിനിക്ക് അധ്യാപകന്റെ സന്ദേശം; രാജ്യത്തെ ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങളില്‍ നടക്കുന്ന ചൂഷണം ഇങ്ങനേയും
അലഹബാദ്: വീട്ടില്‍ ഭാര്യയില്ലെന്നും വന്ന് ഭക്ഷണമുണ്ടാക്കിത്തരണമെന്നുമാവശ്യപ്പെട്ട് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിക്ക് ഹോസ്റ്റല്‍ വാര്‍ഡനായ പ്രൊഫസറുടെ ഫോണ്‍കാള്‍. ജി.ബി പന്ത് സര്‍വ്വകലാശാലയിലാണ് സംഭവം. ചെന്നൈ ഐ.ഐ.ടിയില്‍ ഫാത്തിമ ലത്തീഫ് എന്ന വിദ്യാര്‍ഥിനി അധ്യാപകന്റെ മാനസിക പീഡനം മൂലം ആത്മഹത്യ ചെയ്ത സംഭവം ഏറെ പ്രതിഷേധത്തിനിടയാക്കിയിരിക്കുന്ന സമയത്താണ് പുതിയ വാര്‍ത്ത.
അര്‍ധരാത്രിയിലാണ് പെണ്‍കുട്ടിക്ക് കാള്‍ വരുന്നത്. ആദ്യം പെണ്‍കുട്ടിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു കൊണ്ടുള്ള സന്ദേശം ലഭിച്ചു. പിന്നാലെ ഫോണ്‍കാളും. അവള്‍ ഫോണ്‍ കട്ട് ചെയ്തിട്ടും അയാള്‍ തുടരെത്തുടരെ വിളിക്കുകയായിരുന്നു. വീട്ടില്‍ ഭാര്യയില്ല. ആര് ഭക്ഷണമുണ്ടാക്കും നീ വന്ന് ഭക്ഷണമുണ്ടാക്ക് എന്നായിരുന്നു വിളിച്ചപ്പോള്‍ അയാള്‍ ആദ്യം പറഞ്ഞത്.
വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കി. എന്നാല്‍ യാതൊരു നടപടിയുണ്ടായില്ല. പ്രൊഫസറുടെ സന്ദേശം തെളിവായി നല്‍കിയിരുന്നുവെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
എന്നാല്‍, പെണ്‍കുട്ടിയുടെ ഭാഗത്തു നിന്ന് ഒക്ടോബറില്‍ നടന്ന യു.ഡി.സി മീറ്റിങ്ങിലേക്ക് രേഖാമൂലമുള്ള പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് കോളജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
അതേസമയം, പ്രൊഫസര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."