ശബരിമലയില്‍ സര്‍ക്കാരിന് നിയമോപദേശം: തല്‍ക്കാലം യുവതികളെ പ്രവേശിപ്പിക്കേണ്ട, വരുന്നവര്‍ക്ക് സംരക്ഷണം നല്‍കില്ലെന്ന് ദേവസ്വം മന്ത്രിയും
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നിയമോപദേശം തേടിയ സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. ശബരിമലയില്‍ നിലവിലെ സാഹചര്യത്തില്‍ യുവതീ പ്രവേശം വേണ്ടെന്നാണ് ലഭിച്ച നിയമോപദേശം. മുതിര്‍ന്ന അഭിഭാഷകനായ ജയദീപ് ഗുപ്തയാണ് ഉപദേശം നല്‍കിയിരിക്കുന്നത്. അന്തിമ തീരുമാനംവരുംവരേ നിലവിലെ സാഹചര്യം തുടരണമെന്നുമാണ് ലഭിച്ച നിയമോപദേശം.
അതു നടപ്പാക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നുമാണ് വ്യക്തമാകുന്നത്.
വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നത്. നേരത്തെയുള്ള വിധി അതുപോലെ നിലനില്‍ക്കുന്നുവെന്നാണ് മനസിലാക്കുന്നത്. ഇനി കോടതി വിധി എന്തായാലും അത് സര്‍ക്കാര്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നിയമ വിദഗ്ധരുടെ സഹായം തേടിയത്.
ഈ അവസ്ഥയില്‍ യുവതികളെത്തിയാല്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിനും ഇതോടെ ഉത്തരമായി. ശബരിമലയില്‍ യുവതികളെത്തിയാല്‍ സംരക്ഷണം നല്‍കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്. ആക്ടിവിസം പ്രകടിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം ശബരിമലയില്‍ യുവതികളെ പ്രവേശിക്കണമെന്ന പഴയ വിധി നടപ്പാക്കണമെന്ന ആവശ്യവുമായി സുപ്രിം കോടതിയിലെ ജസ്റ്റിസ് നരിമാന്‍ രംഗത്തെത്തി. മറ്റൊരു കേസ് പരിഗണിക്കവേയായിരുന്നു ജസ്റ്റിസ് നരിമാന്‍ ഈ ആവശ്യം മുന്നോട്ടുവെച്ചത്. സോളിസിറ്റര്‍ ജനറലിനോടാണ് ജസ്റ്റിസ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കോടതി വിധി വന്നാല്‍ അത് അതേപടി അംഗീകരിക്കും. പുനപരിശോധനാ വിധികളില്‍ തീര്‍പ്പാണോ അതോ ലിംഗസമത്വം അടക്കം വിശാലമായ കാര്യങ്ങളാണോ ഏഴംഗ ബെഞ്ച് പരിഗണിക്കുക എന്നതില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. നിലവിലെ വിധിക്ക് സ്റ്റേ ഇല്ലെന്നാണ് മനസിലാക്കുന്നത്. മണ്ഡലകാലം വരാനിരിക്കെ ഇക്കാര്യങ്ങളിലെല്ലാം കൂടുതല്‍ വ്യക്തത വരുത്തുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."