വെള്ളാഞ്ചേരി ആക്രമണം; ആറുപേര്‍ക്കെതിരേ കേസെടുത്തു
മാനന്തവാടി: കാട്ടാന തോട്ടം തൊഴിലാളിയെ ആക്രമിച്ച് കൊന്ന കേസില്‍ വനപാലകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറു പേര്‍ക്കെതിരെ പൊലിസ് കേസെടുത്തു.
ബേഗൂര്‍ റെയ്ഞ്ചിന് കീഴിലെ വാച്ചര്‍ കേളുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുനെല്ലി പൊലിസാണ് കേസെടുത്തത്. ജൂലൈ 26നാണ് കാട്ടിക്കുളം വെള്ളാഞ്ചേരിയില്‍ കാട്ടാന തോട്ടം തൊഴിലാളിയായ ആലത്തൂര്‍ കോളനിയിലെ കുഞ്ചല നെ കൊലപ്പെടുത്തുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തത്.
സംഭവത്തില്‍ നാട്ടുകാര്‍ വനപാലകര്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തിയതോടെ ഒ.ആര് കേളു എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഡി.എഫ്.ഒ പി പ്രസാദ് സംഭവത്തിന്റെ പേരില്‍ ആര്‍ക്കെതിരെയും പരാതി നല്‍കില്ലെന്ന് ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍ ഈ ഉറപ്പ് ലംഘിച്ചാണ് ജീവനക്കാരനെകൊണ്ട് പരാതി കൊടുപ്പിച്ചത്. വനംവകുപ്പിന്റെ നിലപാടില്‍ വരും ദിവസങ്ങളില്‍ പ്രതിഷേധമുയര്‍ന്നേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."