HOME
DETAILS

ഫെമിനിസ്റ്റ് പെണ്ണാളേ... ഫാഷന്‍ ഷോക്ക് പോണോളേ...

  
backup
November 28 2018 | 05:11 AM

%e0%b4%ab%e0%b5%86%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%aa%e0%b5%86%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%be%e0%b4%b3%e0%b5%87-%e0%b4%ab

മലപ്പുറം: ഫെമിനിസ്റ്റ് പെണ്ണാളേ... ഫാഷന്‍ ഷോക്ക് പോണോളേ.. ഫാസിസ്റ്റുകളുടെ താളത്തിനൊത്ത് ശബരിമല കയറാനെത്തിയ ഫെമിനിസ്റ്റ് വാദിയായ രഹ്നമനോജിനെതിരേ അയ്യപ്പ ഭക്തരുടെ ശൈലിയില്‍ പാട്ടുപാടിയതോടെ സദസ് കൈയടിച്ചു. കൂടെ മിമിക്രിയില്‍ ഒന്നാം സ്ഥാനവും. തിരുവനന്തപുരം കെ.എസ്.ആര്‍.ടി ബസ് സ്റ്റാന്‍ഡില്‍ മുഖ്യമന്ത്രി അനൗണ്‍സറായി എത്തുന്നതായിരുന്നു മറ്റൊരു ഇനം. 'തിരുവനന്തപുരത്ത്‌നിന്നു മലപ്പുറത്തേക്കുള്ള വണ്ടി ഉടന്‍ പുറപ്പെടുന്നതാണ്'. പ്രത്യേക അറിയിപ്പ്.. ഈ വണ്ടി ബന്ധുക്കളെ തിരുകിക്കയറ്റാനുള്ളതല്ല'. മന്ത്രി ജലീലിന്റെ ബന്ധു നിയമനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്തിയെ അനുകരിച്ചതോടെ സദസില്‍കൂട്ടച്ചിരി ഉയര്‍ന്നു. ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ മിമിക്രി മത്സരത്തില്‍ പൂക്കരത്തറ ഡി.എച്ച്.ഒ.എച്ച്.എസ്.എസ് വിദ്യാര്‍ഥിനി എം. ബിന്‍ഷ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി.
ചുരുക്കം വിഷയങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ മിമിക്രി മത്സരം ഏറെ പ്രതീക്ഷകളുമായി എത്തിയ കാണികള്‍ക്ക് അത്രമേല്‍ ആസ്വാദ്യകരമായിരുന്നില്ല. പണ്ടേ പറഞ്ഞ് പഴകിയ നമ്പറുകളുടെ ആവര്‍ത്തനം മാത്രമായിരുന്നു വേദിയില്‍. ഇതിനിടയിലും മികവുറ്റ ചില പ്രകടനങ്ങള്‍ ഉണ്ടായി എന്നത് ആശ്വാസകരം.
ഹൈസ്‌കൂള്‍ വിഭാഗത്തിലെ ആണ്‍കുട്ടികളുടെ മിമിക്രിയോടെയാണ് മത്സരം ആരംഭിച്ചത്. ശരാശരിയിലും താഴ്ന്ന നിലവാരമായിരുന്നു മത്സരം കാഴ്ചവച്ചത്. പഴകി നമ്പറുകളായിരുന്നെങ്കിലും ഒന്നുരണ്ട് പേര്‍ക്ക് കാണികളുടെ കൈയടി നേടാനായി.
മുന്‍ വര്‍ഷങ്ങളിലെ മത്സരങ്ങളുടെ തനിയാവര്‍ത്തനം മാത്രമായി മാറിയ മിമിക്രി മത്സരം ശരാശരിയിലും താഴ്ന്ന നിലവാരം പുലര്‍ത്തി. എന്നാല്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വ്യത്യസ്ഥ അവതരണം കൊണ്ട് ശ്രദ്ധേയനായ പുളിക്കല്‍ എ.എം.എം.എച്ച്.എസ് വിദ്യാര്‍ഥി ശഹാദ് കാട്ടുപരുത്തി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി. കുതിരകുളമ്പടിയില്‍ നിന്ന് പെടുന്നനെ ബുള്ളറ്റ് ഓടുന്ന ശബ്ദം, തവളയില്‍ നിന്ന് ഡ്യൂക്ക് ബൈക്ക്, കാര്‍ റൈസിങ് തുടങ്ങിയ സൗണ്ട് മോര്‍ഫിങ് അവതരണമായിരുന്നു ശഹാദിന്റെ മുഖ്യ ആകര്‍ഷണം.
ഹയര്‍സെക്കന്‍ഡറി വിഭാഗം ആണ്‍കുട്ടികളുടെ മത്സരത്തില്‍ അരീക്കോട് ജി.എച്ച്.എസ്.എസ് വിദ്യാര്‍ഥി പി. അഭിനവ്, ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മത്സരത്തില്‍ ജി.എം.എച്ച്.എസ്.എസ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാംപസിലെ ടി. പുണ്യ എന്നിവര്‍ ഒന്നാം സ്ഥാനം നേടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago