ഓണവിപണി ലക്ഷ്യമിട്ട് നേന്ത്രവാഴ തോട്ടങ്ങളില്‍ വിളവെടുപ്പിന് തയ്യാറെടുക്കുന്നു
ആനക്കര: ഓണ വിപണി ലക്ഷ്യമിട്ട് നേന്ത്രവാഴ തോട്ടങ്ങളില്‍ വിളവെടുപ്പിന് തയ്യാറെടുക്കുന്നു. ഇത്തവണ നഷ്ട്ടകണക്കുളും നാശനഷ്ട്ടങ്ങളുടെ കണക്കുകളും നികത്താതെ ഓണവും പെരുന്നാളും ആഘോഷിക്കാമെന്ന ആശ്വാസത്തിലാണ് നേന്ത്രവാഴ കര്‍ഷകര്‍. അനുകൂല കാലവസ്ഥയും നേന്ത്രക്കായുടെ ഉയര്‍ന്ന വിലയും വാഴകര്‍ഷകര്‍ക്ക് അനുഗ്രഹമാകും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വലിയ പെരുന്നാളും ഓണവും ഒരുമിച്ച് വരുന്നത് കൂടുതല്‍ അനുഗ്രഹമാകും. മലബാറില്‍ തന്നെ പരുതൂരിലെ നേന്ത്രക്കായകള്‍ക്കാണ് ഏറെ പ്രിയം. ഓണത്തിന് കേരളത്തിലെ വിവിധയിടങ്ങളിലേക്ക് കാഴ്ചക്കുലകള്‍ എത്തിക്കുന്ന ജില്ലയിലെ പ്രധാന വാഴത്തോട്ടങ്ങളാണ് പരുതൂര്‍ പഞ്ചായത്തിലുള്ളത്. പരുതൂരിന് പുറമെ പട്ടിത്തറ പഞ്ചായത്തിലെയും ആനക്കര പഞ്ചായത്തിലെയും നേന്ത്രക്കായകള്‍ക്കും ഏറെ പ്രിയം തന്നെയാണ്. പട്ടാമ്പി മുതല്‍ കാറ്റാടികടവ് വരെ നീളുന്ന പുഴയോരങ്ങളിലെല്ലാം നേന്ത്രവാഴകളുടെ കൃഷി വ്യാപകമായി നടക്കുന്നുണ്ട്. ഇതിന് പുറമെ പാടശേഖരങ്ങള്‍ നെല്‍കൃഷി നടത്താന്‍ കഴിയാത്ത ഉയര്‍ന്ന പാടശേഖരങ്ങളിലും വാഴ ക്ൃഷി വ്യാപകമായി നടക്കുന്നുണ്ട്. നേന്ത്രവാഴ കൃഷി ഉപജീവനമാക്കിയ നിരവധി കര്‍ഷകര്‍ ഈ മേഖലയിലുണ്ട്.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കുലകള്‍ക്ക് നല്ല വില കിട്ടുന്നുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. ഇപ്പോള്‍ പൊതുമാര്‍ക്കറ്റില്‍ നാടന്‍ നേന്ത്രകായ കിലോവന് 60 രൂപയോളം വിലയുണ്ട്. കര്‍ഷകന് 50 രൂപ ലഭിക്കുന്നുമുണ്ട്. ഇപ്പോള്‍ തന്നെ നല്ല വിലയുളള സാഹചര്യത്തില്‍ ഓണമെത്തുമ്പോഴേക്കും കിലോക്ക് 100 രൂപക്ക് മുകളിലെത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പല തോട്ടങ്ങളിലും കാഴ്ച്ചകുലകള്‍ക്കായി നല്ല പരിചരണത്തോടെ നേന്ത്ര വാഴകള്‍ കൃഷി ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ തോട്ടത്തിലുള്ള മികച്ച കാഴ്ച്ചകുലകള്‍ക്ക് തൂക്കമോ വിലോ നോക്കിയല്ല പരലരും വാങ്ങുന്നത്. ഓണത്തിന് കാഴ്ച്ചകുലകള്‍ ഏറെ പ്രാധാന്യമുണ്ട് ക്ഷേത്രങ്ങളിലും ഇത്തരത്തിലുളള നല്ലയിനം നേന്ത്രകുലകള്‍ വാങ്ങി കാഴ്ച്ചയായി സമര്‍പ്പിക്കുന്ന ചടങ്ങുമുണ്ട ്ഇത്തരത്തിലുളള പല കാഴച്ചകുലകളും മോഹവില കൊടുത്താണ് പലരും വാങ്ങുന്നത്.
ഒരു വാഴയ്ക്കായി ശരാശരി 300, 350 രൂപയാണ് നടീലിനും പരിചരണവും മുട്ടുവെക്കലുമെല്ലാമായി ചെലവാകുന്നത്. മുട്ടുവെക്കാന്‍ മുളയ്ക്ക് തന്നെ 100, 150 രൂപ ചെലവാകും. സ്ഥലം പാട്ടത്തിനെടുത്തതും ജലസേചനത്തിനുമായുള്ള ചെലവ് വേറെയും. ഇങ്ങനെയുള്ള സാഹചര്യങ്ങളിലാണ് കാലാവസ്ഥയും വിപണിയും കര്‍ഷകരുടെ വിധി നിശ്ചയിക്കുന്നത്. വര്‍ഷകാലത്ത് ശരിയായ പരിചരണം ലഭിച്ചില്ലെങ്കില്‍ കര്‍ഷകരുടെ ഒരു വര്‍ഷത്തെ പ്രയത്‌നമാകും നശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."