HOME
DETAILS

പിണറായി വിജയനെതിരേ മണിവാസകത്തിന്റെ സംസ്‌കാര ചടങ്ങിനിടെ മുദ്രാവാക്യം: തിരിച്ചടിക്കുമെന്ന് ഭാര്യ കലയുടെ മുന്നറിയിപ്പ്

  
backup
November 16 2019 | 04:11 AM

against-pinarayi-vijayan-maoist-attack-issue

പാലക്കാട്: അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയ്ക്ക് തിരിച്ചടിക്കൊരുങ്ങി മാവോയിസ്റ്റുകളുടെ കത്തുകളും വെല്ലുവിളികളും തുടരുന്നതിനിടെ കൊല്ലപ്പെട്ട മണിവാസകന്റെ ഭാര്യയും തിരിച്ചടിക്കുമെന്ന മുന്നറിയുപ്പുമായി രംഗത്ത്. മണിവാസകത്തിന്റെ സംസ്‌കാരചടങ്ങുകള്‍ക്കിടയിലായിരുന്നു ഭാര്യ എം. കലയുടെ തിരച്ചടിക്കുമെന്നുള്ള പ്രഖ്യാപനം. മണി വാസകത്തിന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ പകരം വീട്ടുമെന്നായിരുന്നു തിരുച്ചിറപ്പള്ളി സെന്‍ട്രല്‍ ജയിലില്‍ നിന്ന് പരോളിലെത്തിയ എം. കല പ്രഖ്യാപിച്ചത്. അന്ത്യ ചടങ്ങുകള്‍ക്കിടെ നാടകീയ രംഗങ്ങള്‍ക്കാണ് പിന്നീട് തമിഴ്‌നാട്ടിലെ മണിവാസകന്റെ വീട് സാക്ഷിയായത്. തുടര്‍ന്ന് ചിതക്കരികില്‍ കൂടി നിന്ന മാവോ വാദി അനുഭാവികള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരേയും കേരള പൊലിസിനെതിരേയും ശക്തമായ മുദ്രാവാക്യങ്ങളാണ് വിളിച്ചത്. പിന്നീട് മാവോ ഗാനങ്ങളുടെ ആലാപനവും നടന്നു.

 

മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് ക്യാംപില്‍ നിന്ന് ആക്രമണത്തിനു പദ്ധതിയിടുന്ന ഡയറിക്കുറിപ്പുകള്‍കണ്ടെത്തിയതായി പൊലിസ് പറഞ്ഞിരുന്നു. വിവിധ ഭൂ പ്രകൃതികളില്‍ എങ്ങനെ ആക്രമണം നടത്തണമെന്നതടക്കമുള്ള വിശദാംശങ്ങളാണ് കുറിപ്പുകളിലുള്ളത്. ഹിന്ദിയിലാണ് ഡയറിക്കുറിപ്പുകള്‍ എഴുതിയിരിക്കുന്നതെന്നും ഇതിന്റെ ദൃശ്യങ്ങളും പൊലിസ് പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതെല്ലാം പൊലിസ് സൃഷ്ടിയാണെന്ന സംശയങ്ങളും രൂപപ്പെട്ടിട്ടുണ്ട്. എന്നാല്‍ കല്‍പ്പറ്റയിലെ പ്രസ് ക്ലബില്‍ കബനി ദളത്തിന്റേതായി ലഭിച്ച കത്തും കഴിഞ്ഞ ദിവസം വടകര പൊലിസിനു ലഭിച്ച കത്തുകളും മാവോയിസ്റ്റുകളുടെ സ്വാഭാവികമായ പ്രതികരണം മാത്രമാണെന്നാണ് വിലയിരുത്തല്‍. അതുപോലെ ഇപ്പോള്‍ കലയുടേതായി പുറത്തുവന്നതും ഇതിന്റെ സൂചനയാണ്. കല്‍പ്പറ്റയില്‍ ലഭിച്ച കത്തിലും പിണറായി വിജയനെതിരേയായിരുന്നു പ്രധാന ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന്‍ വര്‍ഗവഞ്ചകനാണെന്ന് ആരോപിച്ച് മോവോയിസ്റ്റുകളുടെ കത്ത് കല്‍പ്പറ്റ പ്രസ് ക്ലബില്‍ ലഭിച്ചത് രണ്ടാഴ്ച മുമ്പാണ്. ചെങ്കൊടി പിടിച്ച വര്‍ഗ വഞ്ചകരായ പിണറായി വിജയനെയും സി.പി.എം നേതൃത്വത്തെയും മര്‍ദിത ജനങ്ങള്‍ തിരിച്ചറിയണമെന്നാഹ്വാനം ചെയ്യുന്നു. ഭരണകൂട ഭീകരതയോടുള്ള ജനരോഷം മര്‍ദിത ജനവിഭാഗത്തിന്റെ വിമോചനത്തിനായുള്ള പ്രക്ഷോഭമായി ആളിക്കത്തിക്കണമെന്ന് മാവോയിസ്റ്റുകള്‍ ആഹ്വാനം ചെയ്തിരുന്നു. ഭരണകൂട ഭീകരതക്കെതിരേ ജനാധിപത്യ പൗരാവകാശ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങണമെന്നും സിപി.ഐ (മാവോയിസ്റ്റ്) നാടുകാണി ഏരിയാ സമിതിയുടെ പേരില്‍ എഴുതിയ കത്തില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

തണ്ടര്‍ബോള്‍ട്ടുകാര്‍ സ്വയരക്ഷക്കായി വെടിവെച്ചതാണെന്ന് പിണറായി വിജയന്‍ നിയമസഭയില്‍ ന്യായം പറയുമ്പോള്‍ പാടിക്കുന്ന്, മുനയന്‍ കുന്ന്, തില്ലങ്കേരി, തലശ്ശേരി, മൊറാഴ പുന്നപ്ര-വയലാര്‍ തുടങ്ങി കേരളത്തില്‍ നടന്ന ജനകീയ പോരാട്ടങ്ങള്‍ക്കുനേരെയുണ്ടായ വെടിവെപ്പുകളില്‍ നൂറുകണക്കിനാളുകളെ ബ്രിട്ടീഷ് പട്ടാളവും ഇന്ത്യന്‍ പട്ടാളവും കൂട്ടക്കൊല ചെയ്തത് സ്വയരക്ഷക്കായി ചെയ്തതാണെന്നു പറയേണ്ടിവരില്ലേ എന്നും കത്തില്‍ ചോദിക്കുന്നു.
അങ്ങനെ എങ്കില്‍ കൂത്തുപ്പറമ്പില്‍ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കൊന്നതും സ്വയരക്ഷക്കാണെന്നും പറയേണ്ടി വരില്ലേ എന്നും ഉറക്കെ ചോദിക്കുന്നുണ്ട്.പിണറായിയും കോടിയേരിയും ചെങ്കൊടിയേന്തിയ വര്‍ഗ വഞ്ചകനാണെന്നായിരുന്നു നടത്തിയ ആരോപണം. ഇന്നലെ വടകരയില്‍ ലഭിച്ച കത്തില്‍ പിണറായി വിജയനെ വകവരുത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്.
വടകര പൊലിസ് സ്റ്റേഷനിലാണ് മുഖ്യമന്ത്രിയെ വകവരുത്തുമെന്ന് കാണിച്ച് മാവോയിസ്റ്റിന്റെ പേരിലുള്ള കത്ത് ലഭിച്ചത്. കത്തിനൊപ്പം മാവോയിസ്റ്റ് ലഘുലേഖയും ഉണ്ട്.
മഞ്ചിക്കണ്ടി ഉള്‍പ്പടെയുള്ളവയില്‍ പകരം ചോദിക്കുമെന്നാണ് കത്തിന്റെ ഉള്ളടക്കം. ഏഴ് സഖാക്കളെ വെടിവെച്ചുകൊലപ്പെടുത്തിയ കേരള മുഖ്യന് വേണ്ട ശിക്ഷ ഞങ്ങള്‍ നടപ്പാക്കും എന്നാണ് കത്തില്‍ പറയുന്നത്. കബനീദളം ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ബദര്‍ മുസാമിന്റെ പേരില്‍ ചെറുവത്തൂരില്‍ നിന്നാണ് കത്ത്.സംഭവത്തില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  20 minutes ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  4 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  5 hours ago