തലവേദനയായി മുന്‍ കമ്മിറ്റിയുടെ സാമ്പത്തിക ക്രമക്കേട്
നീലേശ്വരം: നിലവിലെ കമ്മിറ്റിയും സ്ഥാനമൊഴിഞ്ഞ കമ്മിറ്റിയും തമ്മില്‍ സാമ്പത്തിക ക്രമക്കേടിനെയും രേഖകള്‍ കൈമാറാത്തതിനെയും ചൊല്ലി നിലനില്‍ക്കുന്ന അസ്വാരാസ്യങ്ങള്‍ പതിനഞ്ചാം വാര്‍ഷികാഘോഷത്തിനിടയിലും സമിതിക്കു തലവേനദയാകുന്നു.
2017 ജൂലൈ നാലിനു ചുമതലയേറ്റ കമ്മിറ്റിയാണ് ഇപ്പോഴുള്ളത്. നേരത്തെയുള്ള കമ്മിറ്റി ആറ്, 54, 119 രൂപയുടെ ക്രമക്കേട് നടത്തിയെന്നു പുതിയ കമ്മിറ്റി ആര്‍.ടി.ഒയ്ക്കും അമ്പലത്തറ പൊലിസിലും പരാതി നല്‍കിയിരുന്നു. ബൈലോ, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, നാള്‍വഴി, ബാങ്ക് പാസ്ബുക്ക് എന്നീ രേഖകള്‍ ഇനിയും കൈമാറിയില്ലെന്നും പുതിയ കമ്മിറ്റി പറയുന്നു.
ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോള്‍ മൂന്നു മാസത്തിനകം ചില രേഖകള്‍ കൈമാറി. ജനകീയ ബസിന്റെ ആര്‍.സി മുന്‍ പ്രസിഡന്റിന്റെ പേരിലാണുള്ളത്. ഇക്കാര്യങ്ങള്‍ അംഗങ്ങളെ അറിയിക്കാന്‍ കഴിഞ്ഞ ജൂണ്‍ 24ന് അംഗങ്ങളുടെ പൊതുയോഗം വിളിച്ചിരുന്നു. കണക്ക് പുനഃപരിശോധിക്കാന്‍ മൂന്ന് അംഗങ്ങളെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തു. സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും സാമ്പത്തിക ക്രമക്കേട് നടന്ന കാര്യം വ്യക്തമാക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."