HOME
DETAILS

ഫാത്തിമയുടെ മരണം: ഒടുവില്‍ ആരോപണ വിധേയനായ അധ്യാപകനെ ചോദ്യം ചെയ്യുന്നു

  
backup
November 16 2019 | 06:11 AM

suicide-fathima-issue-at-chennai

ചെന്നൈ: ഐ.ഐടി വിദ്യാര്‍ഥിനി ഫാത്തിമയുടെ മരണത്തിനുത്തരാവാദിയെന്ന് ബന്ധുക്കള്‍ ആരോപിക്കുന്ന കോളേജ് അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെ ഉടന്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നപ്പോഴും ആരോപണവിധേയരായ അധ്യാപകര്‍ക്കെതിരേ ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇന്ന് ക്രൈംബ്രാഞ്ച് മദ്രാസ് ഐ.ഐ.ടി ഡയറക്ടറെ ചോദ്യം ചെയ്തതിനു ശേഷമാണ് സുദര്‍ശനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ഇദ്ദേഹത്തോട് ക്യാംപസ് വിട്ടുപോകരുതെന്ന് പൊലിസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചോദ്യം ചെയ്യുന്നതിനു മുന്നോടിയായി ക്യാംപസില്‍ പൊലിസ് സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്.

അതേസമയം ഗവര്‍ണര്‍ക്കും മദ്രാസ് ഐ.ഐ.ടി അധികൃതര്‍ക്കും ഫാത്തിമയുടെ കുടുംബം ഇന്ന് പരാതി നല്‍കി. ഇതിനുശേഷം പുറത്തുവന്ന ഫാത്തിമയുടെ പിതാവ് നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും മകളുടെ ഘാതകര്‍ ശിക്ഷിക്കപ്പെടാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും സഹായം വേണം. മാധ്യമങ്ങള്‍ കാംപസിലെത്തി എന്റെ മകളെക്കുറിച്ച് അന്വേഷിക്കണം. അവളുടെ മരണത്തിലേക്കു നയിച്ച സംഭവത്തിന്റെ കാരണങ്ങള്‍ വിശദമാക്കാന്‍ അവളുടെ സഹപാഠികളെ കാണണം. ഇനിയൊരു കുട്ടിക്കും ഈ ഗതി വരരുത്. കുറ്റക്കാര്‍ രക്ഷപ്പെടരുത്. ശിക്ഷിക്കപ്പെടണം. അതിന് നിങ്ങള്‍ കൂടെയുണ്ടാകണമെന്നും അന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ പല കാര്യങ്ങളും വ്യക്തമാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഫാത്തിമ ലത്തീഫ് എന്ന പേരുകാരി സ്ഥിരമായി ഒന്നാം സ്ഥാനത്ത് എത്തുന്നത് ചില അധ്യാപകര്‍ക്ക് പ്രശ്‌നമായിരുന്നു. തന്റെ മകളുടെ മരണത്തില്‍ അജ്ഞാതമായ എന്തോ കാരണമുണ്ട്. ഹ്യൂമാനിറ്റിസ് അധ്യാപകനായ സുദര്‍ശന്‍ പത്മനാഭന്‍ വിദ്യാര്‍ഥികളെ കരയിപ്പിക്കുന്നതായി മകള്‍ പറഞ്ഞിരുന്നു.


തന്റെ മരണത്തിന് ഉത്തരവാദി സുദര്‍ശന്‍ പത്മനാഭന്‍ എന്ന അധ്യാപകനാണെന്ന് ഫാത്തിമയുടെ ഫോണില്‍ കുറിപ്പുണ്ട്. എന്നാല്‍ ഇദ്ദേഹത്തെ ഇതുവരേ അറസ്റ്റ് ചെയ്തിട്ടില്ല. മകളുടെ മരണത്തിന് പിന്നില്‍ ഫാത്തിമയെന്ന പേരാണെന്നും മതപരമായ വിവേചനം നേരിട്ടതായും മാതാവ് സജിതയും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ ജാതി വിവേചനം നേരിട്ടെന്ന ആരോപണം ഐ.ഐ.ടി.യെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമെന്നാണ് കോളേജ് അധികൃതര്‍ വിശദീകരിച്ചിരുന്നത്.
ഫാത്തിമയുടേത് ആത്മഹത്യയല്ലെന്നും വിഷയം തമിഴ്നാട് നിയമസഭയില്‍ ഉന്നയിക്കുമെന്നും എം.കെ സ്റ്റാലിന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇനി ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ കുടുംബത്തിന് പ്രതീക്ഷയുള്ളൂ. അധ്യാപകരുടെ വംശീയവും മതപരവുമായ അവഹേളനത്തെ തുടര്‍ന്നാണ് മകള്‍ ജീവനൊടുക്കിയതെന്ന് മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. എന്റെ പേരുതന്നെ ഒരു പ്രശ്‌നമാണ് വാപ്പിച്ചാ എന്ന് ഫാത്തിമ പറഞ്ഞിരുന്നതായി പിതാവ് അബ്ദുല്‍ ലത്തീഫ് പറഞ്ഞു.

ശനിയാഴ്ച വൈകിട്ടോടെയാണ് ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ ഫാത്തിമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് മുമ്പുള്ള ദിവസങ്ങളില്‍ മൊബൈല്‍ ഫോണില്‍ ഫാത്തിമ എഴുതിയ കുറിപ്പുകള്‍ അന്വേഷണ സംഘം വിശദമായി പരിശോധിക്കുകയാണ്. 25 ഓളം പേരെ ചോദ്യം ചെയ്തെങ്കിലും ആരും അധ്യാപകര്‍ക്ക് എതിരെ മൊഴി നല്‍കിയിരുന്നില്ല. ഇതാണ് അധ്യാപകന്റെ അറസ്റ്റ് വൈകാന്‍ കാരണമായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago
No Image

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്; ആദ്യ വിദേശ കാംപസ് ദുബൈയിൽ തുറക്കുന്നു

uae
  •  2 months ago
No Image

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala
  •  2 months ago
No Image

കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം

Cricket
  •  2 months ago
No Image

അബൂദബിയിൽ ഒലിയാൻഡർ ചെടികൾക്ക് നിരോധനം

uae
  •  2 months ago
No Image

'അത് പൊലീസ് മര്‍ദനമല്ല, രക്ഷാപ്രവര്‍ത്തനം'; നവകേരള സദസിലെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

Kerala
  •  2 months ago
No Image

ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും നോട്ടീസ്

Kerala
  •  2 months ago