ദേവരടുക്ക, പുതിയമ്പലം കോളനിക്കാര്‍ക്ക് ഒരു മാസത്തിനകം പട്ടയം
കാസര്‍കോട്: ദേവരടുക്ക, പുതിയമ്പലം കോളനിക്കാര്‍ക്ക് ഒരു മാസത്തിനകം പട്ടയം നല്‍കാന്‍ ജില്ലാ കലക്ടര്‍ ഡോ. സജിത് ബാബു നിര്‍ദേശിച്ചു. വനിതാ കമ്മിഷന്‍ ദേവരടുക്ക കോളനിയില്‍ നടത്തിയ 'തൊഴിലും ജീവിത സാഹചര്യങ്ങളും' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോളനി നിവാസികള്‍ തലമുറകളായി ഇവിടെ താമസിക്കുന്നുണ്ടെങ്കിലും പട്ടയം ലഭിച്ചിരുന്നില്ല. സെമിനാറില്‍ അധ്യക്ഷയായ വനിതാ കമ്മിഷന്‍ അംഗം ഷാഹിദാ കമാല്‍ ആണ് ഇക്കാര്യം കലക്ടറുടെ ശ്രദ്ധയില്‍പെടുത്തിയത്. വരുന്ന ശനിയാഴ്ചയ്ക്കകം പട്ടയത്തിന് അപേക്ഷിക്കാനും ഒരു മാസത്തിനകം അര്‍ഹരായവര്‍ക്കു മുഴുവന്‍ പട്ടയവും നല്‍കാനും കലക്ടര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫിസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥസംഘം ഇന്നലെ തന്നെ കോളനിയിലെത്തി. കോളനികളിലെ മദ്യ ഉപഭോഗവും അനധികൃത മദ്യനിര്‍മാണവും വിപണനവും തടയുന്നതിനുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചിട്ടുണ്ട്.
ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ മീനാറാണി, എസ്.സി പ്രമോട്ടര്‍ ഉദയകുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അസം എ.പി ഉഷ വിഷയമവതവരിപ്പിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ കുമാരന്‍, ദേലംപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രത്തന്‍ കുമാര്‍ നായ്ക്, സെക്രട്ടറി ശര്‍മ്മ, ദേലംപാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ കമലാക്ഷി സംസാരിച്ചു. ചടങ്ങില്‍ കോളനിയിലെ മുതിര്‍ന്ന പൗരന്മാരെ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."