ഉമേഷേ.. താന്‍ ചങ്കുറപ്പുള്ള ആളാടോ....പൊലിസ് പണി പോയാല്‍ നമുക്ക് കപ്പ നടാം, കാടു പൂത്തില്ലേലും നാടു പൂക്കും: യു.എ.പി.എ സിനിമാ പോസ്റ്ററിട്ട പൊലിസുകാരനെ ചേര്‍ത്തുനിര്‍ത്തി സോഷ്യല്‍ മീഡിയ, നന്ദി അറിയിച്ച് ഉമേഷ്, വായിക്കണം ഈ കുറിപ്പുകള്‍
കോഴിക്കോട്: യു.എ.പി.എ നടപടികളെ വിമര്‍ശിക്കുന്ന സിനിമാ രംഗം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതിന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിശദീകരണം തേടിയ നടപടിയില്‍ പൊലിസുകാരനെ ചേര്‍ത്തു നിര്‍ത്തി സോഷ്യല്‍ മീഡിയ. നിരവധിയാളുകളാണ് ഇദ്ദേഹത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചെത്തുന്നത്. ഇതു സംബന്ധിച്ച് എഫ്ബിയിലുടുന്ന പോസ്റ്ററുകളും ഏറെ ശ്രദ്ധേയമാവുകയാണ്.
'കാട് പൂക്കട്ടെ' നാട്ടില്‍ എന്ന് തന്നെയാണ്. ഭയം ആധിപത്യം സ്ഥാപിച്ച ഈ നാട്ടില്‍, പൊളിറ്റിക്‌സ് പൊളിട്രിക്സ് മാത്രമായ ഈ നാട്ടില്‍ ഈ അടുത്ത കാലത്തൊന്നും അതിനു സാധ്യതയില്ലെന്നാണ് ഒരു കുറിപ്പ് പറയുന്നത്. പിന്നെ സംഭവിക്കാന്‍ പോകുന്നത് തന്നെപ്പോലെ നേരുപറയുന്നര്‍ക്കെല്ലാം എട്ടിന്റ പണി കിട്ടും. കിട്ടുമെന്ന് അറിഞ്ഞുതന്നെ പണിമേടിച്ചുകൊണ്ടുള്ള തന്റെ ആ ഉള്ളുറപ്പുള്ള നില്‍പ്പുണ്ടല്ലോ, ചങ്കുറപ്പുള്ള ആ മറുപടിയുണ്ടല്ലോ...നിങ്ങളാടോ നട്ടെല്ലുള്ള മനുഷ്യന്‍ എന്നും കുറിപ്പില്‍ പറയുന്നു.
പൊലിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ മാക്‌സിമം നോക്കുക. എട്ടിന്റെ പണി മാത്രേ ഈ സിസ്റ്റം തരുന്നുള്ളൂ എങ്കില്‍ നമ്മള്‍ക്കെല്ലാവര്‍ക്കും കൂടി അങ്ങു കൂടാടോ. ഒരുമിച്ചു പണിയെടുക്കാം...എഴുത്ത്, വര, ഡോക്യുമെന്ററി, വിശാലമായ ലോകമല്ലെടോ പുറത്തുള്ളത്. ഇനീപ്പോ ഇതൊന്നൂല്ലേലും നമ്മള്‍ക്കെല്ലാം കൂടി നാലുമൂട് കപ്പ നടാം...എല്ലാത്തിനെക്കാളും കൊള്ളാവുന്ന പണി അതുതന്നെ.
മ്മളാരും ഒറ്റയ്ക്കല്ലടോ?? നമ്മുടെ പിള്ളേരൊക്കെ വളര്‍ന്നോളും. നല്ല കിടുക്കന്‍ പിള്ളേരല്ലിയോ????
ഇനീപ്പ എല്ലാം കഴിഞ്ഞ് വെള്ളപ്പൊക്കം വരുവാണേല്‍ അപ്പ നോക്കാ.... കാട് പൂത്തില്ലേലും കപ്പ നല്ല കനത്തില്‍ വരും. എന്നു പറഞ്ഞാണ് ഒരു പോസ്റ്റര്‍ അവസാനിക്കുന്നത്.
അഞ്ച് സംസ്ഥാന അവാര്‍ഡുള്‍പ്പടെ പത്തിലേറെ പുരസ്‌കാരങ്ങള്‍ ലഭിച്ച പോസ്റ്ററാണ് ഷെയര്‍ ചെയ്തതെന്നും ഈ സിനിമ സെന്‍സര്‍ ചെയതല്ലേ റിലിസിങ് നടത്തിയതെന്നും പൊലിസ് കമ്മിഷണര്‍ക്ക് നല്‍കിയ മറുപടിയില്‍ ഉമേഷ് ചൂണ്ടിക്കാട്ടുന്നുണ്ട്. പുലിമുരുകന്‍, ലൂസിഫര്‍ പോലുള്ള സിനിമകളില്‍ പൊലിസിന്റെ നെഞ്ചത്തു കയറുന്ന നായകരുടെ സീന്‍ കണ്ടു മാത്രം കയ്യടിച്ചാല്‍ പോരല്ലോ നല്ല സിനിമകളും കണ്ട് കയ്യടിക്കേണ്ട എന്നുമാണ് മറുപടിയിലുള്ളത്. നന്നായി വായിക്കാത്തവും നല്ല സിനിമകള്‍ കാണാത്തവരുമാണ് പൊലിസിന് ചീത്തപ്പേരുണ്ടാക്കുന്നതെന്നും മറുപടിയില്‍ സൂചനയുണ്ട്.
പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് യുവാക്കളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിവാദങ്ങള്‍ നടക്കുമ്പോള്‍ 'കാടുപൂക്കുന്ന നേരം' എന്ന സിനിമയിലെ സംഭാഷണം ഷെയര്‍ ചെയ്ത കോഴിക്കോട് സിറ്റി കണ്‍ട്രോള്‍ റൂമില്‍ ജോലിചെയ്യുന്ന ഉമേഷ് വള്ളിക്കുന്നിനോടാണ് കമ്മിഷണര്‍ വിശദീകരണം ആവശ്യപ്പെട്ടത്.
അതേ സമയം തന്നെ പിന്തുണച്ച് രംഗത്തെത്തിയവര്‍ക്ക് നന്ദി അറിയിച്ച് ഉമേഷ് മറു പോസ്റ്റുമിട്ടിട്ടുണ്ട്.
ഉമേഷ് വള്ളിക്കുന്നിന്റെ പോസ്റ്റ്
ആഴക്കടലിലേക്ക് ഒറ്റയ്ക്ക് തുഴയേണ്ടി വരില്ല എന്ന് എപ്പോഴുമെന്ന പോലെ ഇപ്പോഴും ബോധ്യപ്പെടുത്തിത്തരുന്ന സുഹൃത്തുക്കളേ, ഹൃദയം നിറഞ്ഞ നന്ദിയും സ്‌നേഹവും.??????
വെല്ലുവിളികളും വെടിയുണ്ടകളും അല്ല, സംവാദങ്ങളും സൗഹൃദങ്ങളും ചേര്‍ത്തു പിടിക്കലുകളുമാണ് ലോകത്തെ മുന്നോട്ട് നയിക്കുന്നതെന്ന് ഇന്നും, എന്നും വിശ്വസിക്കുന്നു.
വാക്കുകള്‍ കൊണ്ടും മനസ്സുകൊണ്ടും കെട്ടിപ്പിടിച്ച മനുഷ്യര്‍ക്ക് നിറയെ ഉമ്മകള്‍ ?????? ( സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമടങ്ങിയ എല്ലാവര്‍ക്കും)
നാടെങ്ങും കാടു പൂക്കുന്നതിന്റെ സന്തോഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."