ഒടുവില്‍ ചന്ദ്രശേഖരന്റെ കൊമ്പ് മുറിച്ചു
കൊട്ടിയൂര്‍: ഏറെ കടമ്പകള്‍ക്കൊടുവില്‍ കൊട്ടിയൂര്‍ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആന കൊട്ടിയൂര്‍ ചന്ദ്രശേഖരന്റെ കൊമ്പ് മുറിച്ചു. വനംവകുപ്പിന്റെ അനുമതിയോടെ വിദഗ്ധരായ തൊഴിലാളികളാണ് കൊമ്പുകള്‍ മുറിച്ചുമാറ്റിയത്. നിശ്ചിത അളവില്‍ വളര്‍ന്ന കൊമ്പ് മുറിക്കാന്‍ ദേവസ്വം അധികൃതര്‍ വനംവകുപ്പിന് അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ആദ്യം അനുമതി നല്‍കിയിരുന്നില്ല.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഇന്നലെ കൊമ്പുകള്‍ മുറിച്ചത്. കൊട്ടിയൂര്‍ ചന്ദ്രശേഖരന്റെ കൊമ്പ് നാലുവര്‍ഷങ്ങള്‍ക്കു ശേഷമാണു വീണ്ടും മുറിച്ചത്. 64 വയസുള്ള ചന്ദ്രശേഖരന് അസൗകര്യമാംവിധം കൊമ്പ് വളര്‍ന്നതിനെ തുടര്‍ന്ന് ആറുമാസം മുന്‍പേ കൊമ്പ് മുറിക്കുന്നതിന് ദേവസ്വം വനംവകുപ്പിന് അപേക്ഷ നല്‍കിയിരുന്നു. വനംവകുപ്പ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ, ഡോ. ജയകുമാര്‍, ഫോറസ്റ്റ് ഉദ്യോഗസ്ഥരായ കെ.ബി അരുണേഷ്, സി. രാജീവന്‍, എം. ഉണ്ണികൃഷ്ണന്‍, ഗോപി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ആനയുടെ കൊമ്പ് മുറിച്ചുനീക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."