HOME
DETAILS
MAL
പറശ്ശിനിക്കടവ് മുത്തപ്പന്‍ മടപ്പുരയില്‍ നെല്‍ക്കതിര്‍ നിറ
backup
July 28 2017 | 21:07 PM
കണ്ണൂര്‍: പറശ്ശിനിക്കടവ് മുത്തപ്പന്‍ മടപ്പുരയില്‍ നെല്‍ക്കതിര്‍ നിറ നടന്നു. മുത്തപ്പ സന്നിധിയില്‍ രാവിലെ 9.45നും 10.30നുമിടയിലുള്ള മൂഹൂര്‍ത്തത്തില്‍ നെല്‍ക്കതിര്‍ സമര്‍പ്പിച്ചു. നെല്‍വയലിന്റെ അധികാരികളായ പുലയ സമുദായക്കാരാണ് ക്ഷേത്രനടയില്‍ ഈ വര്‍ഷത്തെ ആദ്യവിളയായ നെല്‍ക്കതിര്‍ സമര്‍പ്പിച്ചത്. മാവില, പ്ലാവില, ആലില, അരയാലില, മുളയില എന്നിവയും പോലുവള്ളിയില്‍ പൊതിഞ്ഞ് പാന്തം കൊണ്ട് കെട്ടിയാണ് നിറ കൊണ്ടുവന്നത്. മടപ്പുര ട്രസ്റ്റി മുകുന്ദന്‍ മടയന്‍ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."