വയനാടന്‍ രുചിക്കൂട്ടുകള്‍ സമ്മാനിച്ച കുടുംബശ്രീ ഭക്ഷ്യമേള ശ്രദ്ധേയമാവുന്നു
കല്‍പ്പറ്റ: ഭക്ഷണത്തിന്റെ പുതുമായാര്‍ന്ന രുചിക്കൂട്ടുകള്‍ സമ്മാനിച്ച് കുടുംബശ്രീ ഭക്ഷ്യമേള ശ്രദ്ധേയമാവുന്നു.
താളും തകരയും എന്ന് പേരില്‍ കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ വിജയാ പമ്പ് പരിസരത്ത് തയാറാക്കിയ വേദിയിലാണ് ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്. 12 സ്റ്റാളുകളിലായി വിവിധ കുടുംബശ്രീ യൂനിറ്റുകളില്‍ നിന്നും കാറ്ററിങ് യൂനിറ്റുകളില്‍ നിന്നുമുള്ള സംരംഭകരാണ് പങ്കെടുക്കുന്നത്. മേളയില്‍ തയാറാക്കുന്ന വിഭവങ്ങള്‍ നിമിഷ നേരംകൊണ്ട് തീര്‍ന്നു പേകുന്നതാണ് പലര്‍ക്കും നിരാശയുളവാക്കുന്നത്. പാരമ്പര്യത്തനിമയും പുതുമയും ഒത്ത് ചേര്‍ന്ന നിരവധി വിഭവങ്ങളാണ് ഭക്ഷ്യമേളയിലുള്ളത്. മലബാറുകാരുടെ തനത് വിഭവമായ പിടിയും കോഴിയും എറെയാളുകളെ ആകര്‍ഷിച്ചിരുന്നു. കൂടാതെ കഞ്ഞി, താള്, തോരന്‍, വിവിധയിനം പുട്ടുകള്‍, കൂണ് വിഭവങ്ങള്‍, തട്ട്ദോശ, കൊഴുക്കട്ട, ഔഷധക്കഞ്ഞി, ചുട്ടപപ്പടം, ബീഫ് അട, മധുര അട, പാല്‍ക്കാപ്പി, മിക്സഡ് പുഴുക്ക്, മീന്‍ കറി, പിടി കോഴിക്കറി, കപ്പ ബിരിയാണി, നാടന്‍ ഊണ്, ചിക്കന്‍ റോള്‍, മീന്‍പത്തിരി, അടപായസം, ക്യാരറ്റ് പായസം, വിവധയിനം ജ്യൂസുകള്‍ എന്നിവയും മേളയിലെ പ്രത്യേക ശ്രദ്ധ ലഭിച്ച ഇനങ്ങളായിരുന്നു. ഉച്ചഭക്ഷണത്തിനാണ് മേളയില്‍ ഏറ്റവും വലിയ തിരക്കനുഭവപ്പെടുന്നത്. കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ കാറ്ററിങ് യൂനിറ്റിന്റെ നേതൃത്വത്തിലാണ് ഇലക്കറികളും തോരനും രസവും മോരുമടക്കമുള്ള നാടന്‍ ഉച്ചഭക്ഷണമൊരുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."