HOME
DETAILS
MAL
'വനപാലകര്ക്കെതിരേയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണം'
backup
July 28 2017 | 21:07 PM
കല്‍പ്പറ്റ: അത്യാഹിതങ്ങള്‍ സംഭവിക്കുന്ന സ്ഥലത്ത് പൊതുജനങ്ങളെ സഹായിക്കുന്നതിനും നാട്ടില്‍ ഇറങ്ങിയ വന്യമൃഗങ്ങളെ കാട്ടിലേക്ക് തുരത്തുന്നതിനുമെത്തുന്ന വനപാലകര്ക്കെതിരേയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ അസോസിയേഷന് ഉത്തര മേഖല കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കാട്ടിക്കളത്ത് കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് കൊല്ലപ്പെട്ടിരുന്നു. കൂടാതെ സ്വദേശികളുടെ ഓട്ടോറിക്ഷ, സ്കൂട്ടര്‍ എന്നിവയും കാട്ടാന തകര്‍ത്തിരുന്നു.
വിവരമറിഞ്ഞ് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് സ്ഥലത്തെത്തിയ വനപാലകരെ ഒരു കൂട്ടം സാമൂഹ്യവിരുദ്ധര്‍ കൈയേറ്റം ചെയ്തിരുന്നു.
വനപാലകര്‍ക്ക് ജോലിസ്ഥലങ്ങളില്‍ ആവശ്യമായ സംരക്ഷണം നല്കാന് ബന്ധപ്പെട്ട അധികൃതര്‍ തയാറാകണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."