HOME
DETAILS
MAL
ലാന്‍ഡ് ട്രൈബ്യൂണല്‍ രൂപീകരിക്കണം: ദേവസ്വം പ്രസിഡന്റ്
backup
July 28 2017 | 21:07 PM
കൊല്ലം: ദേവസ്വം ഭൂമി അന്യാധീനമാകുന്നത് ഒഴിവാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ദേവസ്വം ലാന്‍ഡ് ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ദേവസ്വംബോര്‍ഡിന്റെ 2700 ഏക്കറോളം ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ബോര്‍ഡിന് എല്ലാ കേസുകളും ഒറ്റക്ക് കൈകാര്യം ചെയ്യാന്‍ കഴിയില്ല.
കോടതിയുടെ അധികാരത്തോടെയുള്ള ലാന്‍ഡ് ട്രൈബ്യൂണല്‍ രൂപീകരിച്ചാല്‍ ഇതിനു പരിഹാരമാകും. വിമാനത്താവളത്തിന് നിര്‍ദേശിക്കപ്പെട്ട ചെറുവള്ളി എസ്റ്റേറ്റില്‍ ദേവസ്വംബോര്‍ഡിന് നൂറ് എക്കര്‍ ഭൂമിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."