വളപ്പൊട്ടുകള്‍
അറിയില്ല ചെറുകുളിരുമായി വന്നെന്നെ മൂടും
മഴയേതു മേഘത്തുമ്പി തന്‍ കണ്ണീരോ...
അറിയില്ല കാതില്‍ ചെറു കിന്നാരമോതി മറഞ്ഞ
കാറ്റിന്‍ മനസിലേതു വേനലിന്‍ പൊള്ളുന്നയോര്‍മകള്‍...
***
ഈവഴി പോയൊരു കാറ്റിന്‍ മാറാപ്പില്‍
പൊതിഞ്ഞു വച്ചതാരുടെ ഓര്‍മചിത്രങ്ങള്‍
ജാലക വിരിക്കപ്പുറം മറഞ്ഞ രണ്ടു നോട്ടങ്ങള്‍ക്കുള്ളില്‍
അടക്കിവച്ചതാരുടെ നെടുവീര്‍പ്പുകള്‍
***
സത്യമേതെന്നറിയാതെ ഉഴറുന്ന നേരത്തു
വന്നെന്‍ നെറുകയില്‍ തലോടി നില്‍പതാര്
കാറ്റോ പുതുമഴത്തുള്ളികളോ
എന്നോ കുഴിച്ചിട്ടയോര്‍മതന്‍ മയില്‍പ്പീലിത്തുണ്ടോ.
***
മൂകമായിടും മനമെന്നാലുമൊരുവേള
മിണ്ടാതിരിക്കാനാവുമോ കാറ്റിനോടും
മഴയോടും; പിന്നെവന്നുള്ളം പൊതിയും
മരിച്ചിട്ടും മരിക്കാത്ത ഓര്‍മകളോടും...
***
കരള്‍ പകുത്തു നല്‍കിയ സ്വപ്നങ്ങള്‍
പിന്തിരിഞ്ഞൊന്നു നോക്കാതെ പോകവേ
മൂകമായ് തേങ്ങുന്നു മാനസം
കണ്ണീര്‍ മഴയിലും അണയാത്തൊരഗ്‌നിയായ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."