കേരളത്തില്‍ സാരിയുടുത്ത് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ: ഗൗരിയമ്മ
ആലപ്പുഴ: സംസ്ഥാനത്ത് സാരിയുടുത്ത് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണുള്ളതെന്ന് ജെ.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്‍ ഗൗരിയമ്മ. ജെ.എസ്.എസ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
കേരളത്തില്‍ വിലക്കയറ്റമടക്കമുള്ള ഒരുപാട് പ്രശ്‌നങ്ങളുണ്ടെങ്കിലും സ്ത്രീ സുരക്ഷയാണ് പ്രധാനം. സര്‍ക്കാര്‍ ഇത് ഗൗരവമായെടുക്കണം. പണ്ടുകാലത്ത് താന്‍ പാര്‍ട്ടി സമ്മേളനങ്ങളും യോഗങ്ങളും കഴിഞ്ഞ് പാതിരാത്രി ഒറ്റയ്ക്ക് വീട്ടിലെത്തിയിരുന്നു. എന്നാല്‍, കേരളത്തില്‍ ഇപ്പോള്‍ സ്ത്രീകള്‍ ഉപഭോഗവസ്തുവായി മാറിയിരിക്കുകയാണ്. സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനംനല്‍കി ആദരിക്കുന്ന സാഹചര്യമുണ്ടാകണം. പണ്ടുകാലങ്ങളില്‍ ഇതൊക്കെ ഉണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെ.എസ്.എസ് ഇടതുമുന്നണിക്ക് അനുകൂലമായ നിലപാടെടുത്തതിനാലാണ് വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്താനായത്. ജെ. എസ്.എസ് പൂര്‍ണമായും ഇടതിനെ സഹായിച്ചുവെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."