അന്യസംസ്ഥാന ലോട്ടറിക്ക് നിയന്ത്രണം; വിജ്ഞാപനമിറക്കി
തിരുവനന്തപുരം: അന്യസംസ്ഥാന ലോട്ടറികളുടെ വില്പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ചട്ടങ്ങള്‍ പാലിക്കാതെ മിസോറം ലോട്ടറിയുടെ പരസ്യം ചില പത്രങ്ങളില്‍ വന്ന സാഹചര്യത്തില്‍ നികുതി വകുപ്പു സെക്രട്ടറി മിന്‍ഹാജ് ആലമാണ് വിജ്ഞാപനമിറക്കിയത്.
വിജ്ഞാപനത്തിലെ വ്യവസ്ഥയനുസരിച്ച് വില്പനയ്ക്കെത്തുന്ന ടിക്കറ്റുകളുടെ എണ്ണവും സീരിയല്‍ നമ്പറും നികുതി വകുപ്പിനെ അറിയിക്കണം. വില്‍ക്കാതെ ബാക്കിവരുന്ന ടിക്കറ്റുകള്‍ പരിശോധനയ്ക്ക് ഹാജരാക്കണം. അന്യസംസ്ഥാന ലോട്ടറികള്‍ ഇവിടെ വില്ക്കണമെങ്കില് 28 ശതമാനം നികുതി നല്‍കണം.
ലോട്ടറി ഏജന്റുമാര്‍ തിരുവനന്തപുരം, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിലെ നികുതി വകുപ്പ് ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ മുന്‍പാകെ ഇന്‍ഫര്‍മേഷന്‍ റിട്ടേണ്‍ ഫയല്‍ ചെയ്യണം.
ഓരോ മാസവും ഒന്നാം തിയതിയോ, അന്ന് അവധിയാണെങ്കില്‍ തൊട്ടടുത്ത പ്രവൃത്തിദിനത്തിലോ ആണ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്. ലോട്ടറിയുടെ പേര്, ടിക്കറ്റുകളുടെ എണ്ണം, മൂല്യം, കമ്മിഷന്, നികുതി, ചെലവ് തുടങ്ങിയ വിവരങ്ങള്‍ ഇതിലുണ്ടാകണം.
വില്പന നടക്കാത്ത ടിക്കറ്റുകളുടെ എണ്ണവും അധികൃതരെ അറിയിക്കണം. ടിക്കറ്റുകള്‍ ഡെപ്യൂട്ടി കമ്മിഷണര്‍മാരുടെ നേതൃത്വത്തില്‍ എണ്ണി തിട്ടപ്പെടുത്തണം.
എണ്ണം, മൂല്യം, നികുതി എന്നിവ സംബന്ധിച്ചു നല്കിയ വിവരങ്ങള്‍ കൃത്യമാണോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. ആവശ്യമാണെങ്കില്‍ ഡെപ്യൂട്ടി കമ്മിഷണര്‍മാരുടെ നേതൃത്വത്തില്‍ ഏജന്‍സികളില്‍ പരിശോധന നടത്തണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."