കലാമണ്ഡലം ഈശ്വരനുണ്ണിയുടെ ശതാബ്ദി പൂര്‍ത്തി ഡിസംബര്‍ ഏഴിന്
പാലക്കാട്: ചാക്യാര്‍കൂത്ത്, പാഠകം, കൂടിയാട്ടം തുടങ്ങിയ ക്ഷേത്ര കലകളില്‍ തനത് വ്യക്തിത്വം സ്ഥാപിച്ച് കലാ ലോകമാകെ അറിയപ്പെടുന്ന കലാമണ്ഡലത്തിലെ മുന്‍ അധ്യാപകന്‍ കൂടിയായ പാണിവാദരത്‌നം ഈശ്വരനുണ്ണിക്ക് ഡിസംബര്‍ 7 ന് അറുപത് വയസ്സ് തികയുന്നു.
കേരള കലാമണ്ഡലത്തിലെ മിഴാവ് വിഭാഗം മേധാവിയായി വിരമിച്ച ഇദ്ദേഹമാണ് മിഴാവില്‍ തായമ്പകയെന്ന കലാരൂപത്തെ കലാലോകത്തിന് പരിചയപ്പെടുത്തിയതും വളര്‍ത്തിയെടുത്തതും. കൂടിയാട്ടത്തിലെ അതുല്യപ്രതിഭ, സാംസ്‌ക്കാരിക നായകന്‍, അനേകം ശിഷ്യ സമ്പത്തിനുടമ, കേരളീയ കലകളുടെ പ്രചാരകനായി ലോകമാകെ സഞ്ചരിച്ച കലാകാരന്‍, ഈശ്വരനുണ്ണിയുടെ കലാജീവിതത്തിന്റെ സവിശേഷതകള്‍ ഏറെയാണ്.
ഈശ്വരനുണ്ണിയുടെ കലാരംഗത്തെ സമഗ്ര സംഭാവനകളെക്കുറിച്ച് ഓര്‍ക്കുന്നതിനും അറുപതിന്റെ നിറവിലെത്തിയ അദ്ദേഹത്തെ ജന്മനാടായ മണ്ണമ്പറ്റയില്‍ വെച്ച് ആദരിക്കുന്നതിനും ഡിസംബര്‍ 7 ന് വേദിയൊരുങ്ങുന്നു. ചരിത്രമുറങ്ങുന്ന പച്ചായില്‍ കഥകളി മൈതാനിയില്‍ വെച്ച് നടക്കുന്ന പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷിയാക്കി കലാപരിപാടികളുടെ അകമ്പടിയോടെ സംഘടിപ്പിക്കുന്ന ആദര സമ്മേളനത്തിന്റെ സംഘാടനത്തിനായി സ്വാഗത സംഘം രൂപീകരിച്ചു.യോഗത്തില്‍ സി.എന്‍.ഷാജു ശങ്കര്‍ അധ്യക്ഷനായി. പി. അരവിന്ദാക്ഷന്‍, സി.ഹരിദാസന്‍, എം.സി, വാസുദേവന്‍, ടി. നീലകണ്ഠന്‍ മാസ്റ്റര്‍, വി.എന്‍.കൃഷ്ണന്‍, കെ.ഉണ്ണികൃഷ്ണന്‍, സി.എന്‍, പ്രഭാകരന്‍, എന്‍.പി.പ്രിയേഷ്, കലാമണ്ഡലം വിഷ്ണു,സി.ഓമന, എ, ഉണ്ണികൃഷ്ണന്‍, എന്‍.ബാലസുബ്രഹ്മണ്യന്‍, എന്‍. വി.ഹരികുമാര്‍, പി.ദിനേഷ് എന്നിവര്‍ സംസാരിച്ചു,
സംഘാടക സമിതി പി.അരവിന്ദാക്ഷന്‍ (ചെയര്‍മാന്‍), സി.എന്‍.ഷാജു ശങ്കര്‍ (കണ്‍വീനര്‍), പ്രോഗ്രാം കമ്മിറ്റി എന്‍.പി.പ്രിയേഷ് ചെയര്‍മാന്‍, കലാമണ്ഡലം വിഷ്ണു (കണ്‍വീനര്‍ ) ധനകാര്യം വി.എന്‍.കൃഷ്ണന്‍ (ചെയര്‍മാന്‍) സി.ഹരിദാസന്‍ (കണ്‍വീനര്‍) സ്റ്റേജ് ,പന്തല്‍ എന്‍.വി.ഹരികുമാര്‍ (ചെയര്‍മാന്‍) എ, ഉണ്ണികൃഷ്ണന്‍ (കണ്‍വീനര്‍) ഭക്ഷണം, വളന്റിയര്‍ എന്‍, ബാലസുബ്രമണ്യന്‍ (ചെയര്‍മാന്‍) ദിനേഷ് (കണ്‍വീനര്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."