HOME
DETAILS

തച്ചങ്കരി ഇഫക്ട്: ക്രൈംബ്രാഞ്ചില്‍ നിയമനം നേടാന്‍ ഇടിയോടിടി

  
backup
November 17 2019 | 03:11 AM

thachankari-effect-crime-branch

 


കൊച്ചി: സംസ്ഥാന ക്രൈം ബ്രാഞ്ചിനെ സി.ബി.ഐ മോഡലാക്കാനുള്ള മേധാവി ടോമിന്‍ ജെ. തച്ചങ്കരിയുടെ നീക്കത്തോട് സേനയില്‍ ആവേശകരമായ പ്രതികരണം. വിശ്രമിക്കാന്‍ ഒരിടമെന്ന നിലയില്‍ ഡെപ്യൂട്ടേഷന്റെ പേരില്‍ വര്‍ഷങ്ങളായി ക്രൈംബ്രാഞ്ചില്‍ തുടര്‍ന്നവരെ മാതൃ സ്റ്റേഷനുകളിലേക്ക് 12ന് ഒറ്റയടിക്ക് സ്ഥലം മാറ്റിയിരുന്നു. 11ന് രാത്രി ഇറക്കിയ ഉത്തരവ് 24 മണിക്കൂറിനുള്ളിലാണ് സംഘടനാ നേതാക്കള്‍പോലും അറിയാതെ എല്ലാ യൂനിറ്റുകളിലും നടപ്പാക്കിയത്.
ഇതേതുടര്‍ന്ന് 114 പേരെയാണ് മാതൃ സ്റ്റേഷനുകളിലേക്ക് മാറ്റിയത്. ഇതു സംബന്ധിച്ച് 'സുപ്രഭാതം' 14ന് വാര്‍ത്ത നല്‍കിയിരുന്നു.
15ന് ക്രൈം ബ്രാഞ്ച് നടത്തിയ രണ്ടാംഘട്ട പ്രവേശന പരീക്ഷയിലും അഭിമുഖത്തിലും അത്യപൂര്‍വമായ പങ്കാളിത്തമാണുണ്ടായത്.
തച്ചങ്കരി മേധാവിയായി എത്തിയതിനു തൊട്ടുപിന്നാലെയാണ് ക്രൈംബ്രാഞ്ചിനെ കാര്യക്ഷമമാക്കാന്‍ പ്രവേശന പരീക്ഷയും അഭിമുഖവും നിര്‍ബന്ധമാക്കിയത്. ഇതേതുടര്‍ന്ന് രണ്ടു ഘട്ടങ്ങളിലായി നടന്ന പരീക്ഷയിലും അഭിമുഖത്തിലുമായി 425 പേരാണ് പങ്കെടുത്തത്. കൂടാതെ 19 സി.ഐമാരും 36 എസ്. ഐമാരും അഭിമുഖത്തില്‍ പങ്കെടുത്തതായി ക്രൈംബ്രാഞ്ച് അധികൃതര്‍ അറിയിച്ചു.
ഇതില്‍ കഴിഞ്ഞ മാസം നടത്തിയ ആദ്യഘട്ട പരീക്ഷയുടെ റാങ്ക് പട്ടികയില്‍നിന്നു 96 പേര്‍ക്ക് നിയമനവും നല്‍കിക്കഴിഞ്ഞു. ആദ്യഘട്ട റാങ്ക് ലിസ്റ്റ് തയാറായശേഷമാണ് സ്ഥലംമാറ്റ നടപടി തച്ചങ്കരി നടപ്പാക്കിയത്.
യുവാക്കളെ അണിനിരത്തി ക്രൈം ബ്രാഞ്ചിനെ പ്രഫഷണലാക്കാനുള്ള തച്ചങ്കരിയുടെ സുപ്രധാന നീക്കത്തിന് ലഭിച്ച പ്രതികരണം ആശാവഹമാണെന്നാണ് ആഭ്യന്തരവകുപ്പിന്റെയും അഭിപ്രായം.
അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ഒരു യൂനിറ്റില്‍ ജോലി ചെയ്ത 80 ഉദ്യോഗസ്ഥരെയും 34 ഡ്രൈവര്‍മാരെയുമാണ് ഒറ്റ ദിവസംകൊണ്ട് തച്ചങ്കരി മാതൃയൂനിറ്റുകളിലേക്ക് തിരിച്ചയച്ചത്.
850 എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ മാത്രമുള്ള അന്വേഷണ ഏജന്‍സിയായ ക്രൈംബ്രാഞ്ചില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഡെപ്യുട്ടേഷന്റെ പേരില്‍ കയറിക്കൂടിയവരാണിവര്‍.
അന്ന് ഇവിടെ നിയമനം ലഭിക്കുവാന്‍ യാതൊരു മാനദണ്ഡങ്ങളും ഇല്ലായിരുന്നു. ഇത്തരക്കാര്‍ തുടരുന്നതിനെതിരേ വ്യാപക പ്രതിഷേധമാണ് സേനയ്ക്കുള്ളില്‍ ഉയര്‍ന്നത്. എന്നാല്‍ ഇവരെ മാറ്റുന്നതിന് മുന്‍ മേധാവികള്‍ പല ഉത്തരവുകളും ഇറക്കിയിരുന്നു. സംഘടനാ നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഒന്നും നടന്നില്ല.
മുഖ്യമന്ത്രിമാരുടെ നിര്‍ദേശങ്ങള്‍ പോലും ഫലം കണ്ടിരുന്നില്ല. ഏറ്റവും ഒടുവില്‍ ഈ വര്‍ഷം ആദ്യവും ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയിരുന്നു. മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നിട്ടുകൂടി ക്രൈം ബ്രാഞ്ചിന്റെ ഒരു യൂനിറ്റിലും ഒന്നും നടന്നില്ല.
ഡെപ്യൂട്ടേഷന്‍ കാലാവധി അനധികൃതമായി നീട്ടി ജോലിയില്‍ തുടര്‍ന്നിരുന്നവരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടുള്ള സര്‍ക്കുലറിനുപോലും നേരാംവണ്ണം മറുപടി നല്‍കാന്‍ യൂനിറ്റുകള്‍ തയാറായില്ല.
വിവരം നല്‍കാനുള്ള സമയപരിധി നീട്ടി നല്‍കാനല്ലാതെ ഉത്തരവ് നടപ്പാക്കാന്‍ മേധാവിമാരും ശ്രമിച്ചില്ല.
ഇത് ക്രൈംബ്രാഞ്ചിന്റെ പ്രവര്‍ത്തനക്ഷമതയെത്തന്നെ വെല്ലുവിളിക്കുന്ന നിലയിലെത്തിയ സാഹചര്യത്തിലാണ് തച്ചങ്കരി ചുമതല ഏറ്റെടുക്കുന്നത്. തുടര്‍ന്നാണ് പ്രവേശന പരീക്ഷയും അഭിമുഖവും നടത്താന്‍ മുഖ്യമന്ത്രിയുടെ പൂര്‍ണ പിന്തുണയോടെ തീരുമാനിച്ചത്.
എന്തായാലും സേനയിലെ കുറ്റാന്വേഷണ വൈദഗ്ധ്യമുള്ള ചെറുപ്പക്കാരെ ഉള്‍പ്പെടുത്തി ക്രൈം ബ്രാഞ്ചിനെ കാര്യക്ഷമമാക്കാമെന്ന തച്ചങ്കരിയുടെ ഉദ്ദേശം ഫലം കണ്ടെന്നാണ് പരീക്ഷയോടുള്ള ആവേശകരമായ പ്രതികരണം വ്യക്തമാക്കുന്നത്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  25 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  25 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  25 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  25 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  25 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  25 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  25 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  25 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  25 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  25 days ago