തുകല്‍ സംഭരണ കേന്ദ്രത്തിന്റെ മറവില്‍ കാട്ടു മൃഗങ്ങളെ വേട്ടയാടുന്നതായി പരാതി
കൂറ്റനാട്: അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന തുകല്‍ സംഭരണ കേന്ദ്രത്തിന്റെ മറവില്‍ വന്യമൃഗങ്ങളേയും വേട്ടയാടുന്നതായി പരാതി.
തിരുമിറ്റക്കോട് പഞ്ചായത്ത് അതിര്‍ത്തിയിലെ മലയകം ക്രഷറിനടുത്തുള്ള വനമേഖലയുടെ സമീപം പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ തുകല്‍ സംഭരണത്തിന് പുറമെ വ്യാപകമായി അറവ് മാലിന്യങ്ങളും വന്‍തോതില്‍ ശേഖരിക്കുന്നുണ്ട്. ഇതര സംസ്ഥാനത്ത് നിന്നുള്ളവര്‍ തൊഴിലെടുക്കുന്ന കേന്ദ്രത്തില്‍ രാത്രിയുടെ മറവില്‍ കാട്ടു പന്നി ഉള്‍പ്പെടെയുള്ള വന്യ മൃഗങ്ങളെ വേട്ടയാടുന്നതായാണ് ജനങ്ങളുടെ പരാതി. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രത്തിനെതിരേ നാട്ടുകാര്‍ ആരോഗ്യ വിഭാഗം അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ നാട്ടുകാരുടെ പരാതി നിരന്തരം അവഗണിക്കുന്നതായി ആക്ഷേപമുയരുന്നുണ്ട്.
കൂടാതെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍ക്ക് ആരോഗ്യ വകുപ്പും വനം വകുപ്പും ഒത്താശ ചെയ്ത് കൊടുക്കുന്നതായും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."