വീടിനു മുകളില്‍ ജൈവ പച്ചക്കറി ഒരുക്കി വളയിട്ട കൈകള്‍
അലനല്ലൂര്‍: വീടിനു മുകളില്‍ ജൈവ പച്ചക്കറി തോട്ടമൊരുക്കി വീട്ടമ്മ വ്യത്യമാകുന്നു. എടത്തനാട്ടുകര മുണ്ടക്കുന്ന് ചക്കംതൊടി ജമീലയാണ് ടെറസിന്റെ മുകളില്‍ നിരവധി പച്ചക്കറികളും, ഫലങ്ങളും ഔഷധങ്ങളും നിര്‍മിക്കുന്നത്. തക്കാളി, വെണ്ട, വഴുതന, ചീര, പയര്‍, ഉള്ളി, മുളക്, കക്കരി, വെള്ളരി, മത്തന്‍, കുമ്പളം, ചിരങ്ങ, മുരിങ്ങ, ഓറഞ്ച്, മുന്തിരി, ഫേഷന്‍ ഫ്രൂട്ട്, റബ്ബുട്ടാന്‍,പൊതീന, തിപ്പലി, കറ്റാര്‍വാഴ, രാമച്ചം, തുളസി, കുരുമുളക്, ഇഞ്ചി, എരുക്ക്, കുറുന്തോടി, മുറികൂട്ടി, ചൊതളി, വാതം കൊല്ലി, ലക്ഷ്മി തരു, ആടലോടകം, പുത്തിരിച്ചുണ്ട, ആര്യവേപ്പ് മുതലായ നിരവധി പച്ചക്കറികളും, ഫലങ്ങളും,ഔഷധ തങ്ങളും വിളയിച്ചെടുകയാണ് ഈ വനിത. കൂടാതെ രാസവളങ്ങള്‍ക്ക് പകരം വീട്ടില്‍ സ്വന്തമായി നിര്‍മിച്ചജൈവവളങ്ങളും ജൈവ കീടനാശിനികളുമാണ് കൃഷിയില്‍ ഉപയോഗിക്കുന്നത്.
ഇതിന് പുറമെ ആട്, പശു എന്നിവ വളര്‍ത്തി അതിന്റെ ചാണകം കൂടി കൃഷിക്ക് ഉപയോഗിക്കുന്നു. കൃഷിയിടം കൃഷിവകുപ്പ് അസിസ്റ്റന്റ്റ് ഡയറക്ടര്‍ വി.വിജയചന്ദ്രന്‍ കൃഷി ഓഫിസര്‍ എസ്.എം ശാന്തിനി കോടോപ്പാടം കൃഷി ഓഫിസര്‍ പി, സാജിദലി പഞ്ചായത്ത് പ്രസിഡന്റ് ഇ കെ രജി, പഞ്ചായത്തംഗം സി.മുഹമ്മദാലി, കെ.അയ്യപ്പന്‍, കെ.ടി.ഹംസപ്പ, ഇ.സുകുമാരന്‍ മാസ്റ്റര്‍, എം.പി.എ ബക്കര്‍ മാസ്റ്റര്‍, പി.പി.അലി, എം.മുഹമ്മദ് കുട്ടി, കെ.അബൂബക്കര്‍ കൃഷി അസിസ്റ്റന്റ് സുജാത സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."