കെ.എസ്.യു പ്രവര്‍ത്തകനെ മര്‍ദിച്ചതില്‍ പ്രതിഷേധം
ഇരിട്ടി: കെ.എസ്.യു പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകം.അക്രമത്തില്‍ പ്രതിഷേധിച്ച് ഇരിട്ടി എം.ജി കോളജില്‍ കെ.എസ്.യു പഠിപ്പുമുടക്കി. യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു കമ്മിറ്റികളുടെ നേതൃത്വത്തില്‍ എടൂരില്‍ പ്രതിഷേധപ്രകടനം നടത്തി. വിദ്യാര്‍ഥികള്‍ക്കു നേരെ അക്രമം നടത്തി സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന എസ്.എഫ്.ഐയുടെ കാടത്തത്തിനെതിരേ വിദ്യാര്‍ഥി സമൂഹം പ്രതികരിക്കണമെന്ന് കെ.എസ്.യു ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിഷേധ പ്രകടനത്തിന് യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ജാന്സണ് ജോസഫ്, കെ.എസ്.യു ജില്ലാ സെക്രട്ടറി ആല്‍ബന്‍ അഗസ്റ്റിന്, അരവിന്ദന് ആറളം, നിവില്‍ മാനുവല്‍, സുനില്‍ സെബാസ്റ്റ്യന്‍, അഖില്‍ പുതുശ്ശേരി, ഷിജിന് ജയന്, നിഖില്‍ ജോസ്, ജിതിന് കെ.എന്‍, ദില്‍ജിത്ത്, ഷഹല്‍, നോബിള്‍, ആല്ബിന് ജോസ്, ശ്രേയസ് തുടങ്ങിയവര്‍ നേതൃത്വം നല്കി. കെ.എസ്.യു പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ച എസ്.എഫ്.ഐ അക്രമികള്‍ക്കെതിരേ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുവാന്‍ പൊലിസ് തയാറാവണമെന്നും അഡ്വ.സണ്ണി ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു. എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ സാരമായി പരുക്കേറ്റ് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇരിട്ടി മഹാത്മാഗാന്ധി കോളജ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയും കെ.എസ്.യു പ്രവര്‍ത്തകനുമായ അജയ് ബി. ജോസഫിനെ ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."