ആര്‍.ബി.ഐയുടെ കരുതല്‍ ധനം അടിയന്തര സമയത്തിലേക്കുള്ളത്, സര്‍ക്കാര്‍ ചെലവ് കഴിക്കാനല്ല: ഉര്‍ജിത്ത് പാട്ടേല്‍
ന്യൂഡല്‍ഹി: ആര്‍.ബി.ഐയുടെ കരുതല്‍ ധനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാരിന് അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് ഗവര്‍ണര്‍ ഉര്‍ജിത്ത് പട്ടേല്‍. അന്താരാഷ്ട്ര അസ്ഥിരതയെ മനസില്‍ കണ്ടും ക്രെഡിറ്റ്‌വര്‍ത്തി (കടം കൊടുക്കാനുള്ള ശേഷി) ഉയര്‍ന്ന നിരക്കില്‍ നിലനിര്‍ത്തുന്നതിനുമാണിതെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്ററി സമിതിയിലാണ് ഉര്‍ജിത്ത് പട്ടേല്‍ ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാരിന്റെ ദൈനംദിന ചെലവ് നീക്കാനല്ല കരുതല്‍ ധനമെന്നും അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
നോട്ട്‌നിരോധനം, നിഷ്‌ക്രിയ ആസ്തി (എന്‍.പി.എ) എന്നിവയില്‍ ആര്‍.ബി.ഐയുടെ നിലപാട് പറയാന്‍ ഗവര്‍ണര്‍ പാര്‍ലമെന്ററി സമിതിക്കു മുന്‍പാകെ ഹാജരായിരുന്നു. എന്നാല്‍, ആര്‍.ബി.ഐയുടെ സ്വയംഭരണാധികാരം, ആര്‍.ബി.ഐ ആക്ടിലെ സെക്ഷന്‍ 7 സര്‍ക്കാര്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് ഉര്‍ജിത്ത് പ്രതികരണം നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആര്‍.ബി.ഐയുടെ കരുതല്‍ ധന ശേഖരത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ 3.6 ലക്ഷം കോടി രൂപ ചോദിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്. ഇത് വിവാദമായതോടെ ഇങ്ങനെയൊരു ആവശ്യമുന്നയിച്ചിട്ടില്ലെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞിരുന്നു.
ഇതടക്കം നിവരധി വിവാദ വിഷയങ്ങളില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് എം.പി വീരപ്പ മൊയ്‌ലിയുടെ നേതൃത്വത്തിലുള്ള 31 അംഗ പാര്‍ലമെന്ററി ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു മുന്‍പാകെയാണ് ഉര്‍ജിത്ത് പട്ടേല്‍ നിലപാട് വ്യക്തമാക്കിയത്. ചില കാര്യങ്ങളില്‍ ഇനിയും മറുപടി പറയാനിരിക്കുകയാണ്.
ഈ ചോദ്യങ്ങള്‍ക്ക് അടുത്ത രണ്ടാഴ്ചയിലായി മറുപടി നല്‍കുമെന്നാണ് ഉര്‍ജിത്ത് പറഞ്ഞത്
- ആര്‍.ബി.ഐക്ക് ആവശ്യത്തിലധികം കരുതല്‍ ശേഖരം ഉണ്ടോ?
- അധിക കരുതല്‍ ശേഖരം ഉണ്ടെങ്കില്‍ത്തന്നെ അത് സര്‍ക്കാരിന് കൈമാറാന്‍ ആര്‍.ബി.ഐ ബാധ്യസ്ഥരാണോ?
- ആവശ്യമായ കരുതല്‍ ധനത്തിന്റെ അളവെത്ര?
- ഇപ്പോഴത്തെ നടപടികള്‍ കിട്ടാക്കടം പരിഹരിക്കാന്‍ പോന്നതാണോ?
- പി.സി.എ (പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷന്‍) ചട്ടങ്ങള്‍ എന്ത്രമാത്രം ഗുണം ചെയ്യുന്നുണ്ട്?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."