HOME
DETAILS

ന്യൂനപക്ഷ സംരക്ഷകരായി വന്നവര്‍ എന്റെ മകനെ കൊന്നുവെന്ന് നസീറുദ്ദീന്റെ പിതാവ്

  
backup
November 28 2018 | 08:11 AM

naseerudheen-verdict-parents-response2515

 

കോഴിക്കോട്: ന്യൂനപക്ഷ സംരക്ഷരാണെന്നു പറഞ്ഞു രംഗത്തു വന്നവര്‍ എന്റെ മകനെ കൊന്നുവെന്നു എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൊല ചെയ്ത പുത്തലത്ത് നസീറുദ്ദീന്റെ പിതാവ് അബ്ദുല്‍ അസീസ്. ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാരാണെന്നുള്ള കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചു പ്രതികളെ വെറുതെ വിട്ടതില്‍ ദുഖമുണ്ട്. അവര്‍ കൊലപാതകത്തിനു കൂട്ടു നിന്നവരാണ്. അവര്‍ക്കു കൂടി ശിക്ഷ വാങ്ങി നല്‍കാനുള്ള നടപടിയുമായി മുന്നോട്ടു പോവും. അല്ലാഹുവിനാണ് സ്തുതി എന്നായിരുന്നു മാതാവ് ശാക്കിറയുടെ പ്രതികരണം. മുപ്പതാം തിയ്യതിയാണ് കോടതി ശിക്ഷ വിധിക്കുക.
കേസില്‍ ഒന്നും രണ്ടും പ്രതികളാണ് കുറ്റക്കാര്‍. ഒന്നാം പ്രതി കപ്പച്ചേരി ബഷീര്‍, രണ്ടാം പ്രതി കൊല്ലിയില്‍ അന്ത്രു എന്നിവരെയാണ് കോഴിക്കോട് അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് സുരേഷ് കുമാര്‍ കുറ്റക്കാരെന്ന് വിധിച്ചത്. ഒന്നാം പ്രതി എസ്.ഡി.പി.ഐ പ്രവര്‍ത്തകനാണ്. ബാക്കിയുള്ള 5 പ്രതികളെ വെറുതെ വിടുകയായിരുന്നു.

കോടതി ഒന്നിലാണ് വിചാരണ നടന്നത്. ഏഴ് പ്രതികളുള്ള കേസില്‍ 37 സാക്ഷികളെ വിസ്തരിച്ചു. 2016 ജൂലൈ 15ന് രാത്രിയാണ് എസ്.കെ.എസ്.എസ്.എഫ്, യൂത്ത് ലീഗ് പ്രവര്‍ത്തകനായ നസീറുദ്ദീനെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്. കേസില്‍ കപ്പച്ചേരി ബഷീര്‍, കൊല്ലിയില്‍ അന്ത്രു, ഒ.ടി റഫീഖ്, ഒറ്റത്തെങ്ങുള്ളതില്‍ റഫീഖ്, ചമ്പേങ്ങോട്ടുമ്മല്‍ സാദിഖ് എന്നിവരെ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിനുശേഷം വിദേശത്തേക്ക് കടന്ന കുന്ന്യേലത്ത് മുഹമ്മദ്, രാമത്ത് സാദിഖ് എന്നിവര്‍ പിന്നീട് കീഴടങ്ങി. കപ്പച്ചേരി ബഷീര്‍, കൊല്ലിയില്‍ അന്ത്രു എന്നിവര്‍ക്കെതിരേ കൊലക്കുറ്റവും മൂന്നു മുതല്‍ ഏഴുവരെയുള്ള പ്രതികള്‍ക്കെതിരേ തെളിവ് നശിപ്പിക്കല്‍, പ്രതികള്‍ക്ക് ഒളിസങ്കേതമൊരുക്കുക, കൊലപാതകം ഒളിച്ചുവയ്ക്കുക തുടങ്ങിയ കുറ്റങ്ങളുമാണ് ചുമത്തിയിരിക്കുന്നത്.

കേസില്‍ ഒന്നാം സാക്ഷിയും നസീറുദ്ദീന്റെ പിതൃസഹോദരപുത്രനുമായ അബ്ദുല്‍ റഊഫിന്റെ മൊഴി നിര്‍ണായകമാണ്. റഊഫും നസീറുദ്ദീനും ബൈക്കില്‍ സഞ്ചരിക്കവേയാണ് വേളം ചേരാപുരത്തെ അനന്തോത്ത് സലഫി മസ്്ജിദിന് സമീപത്തുവച്ച് തടഞ്ഞുനിര്‍ത്തി കൊലപാതകം നടത്തിയത്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രോസിക്യൂട്ടറായിരുന്ന സി.കെ ശ്രീധരനാണ് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  2 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  2 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  2 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  2 months ago
No Image

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കോട്ടയത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി കര്‍ഷകന്‍ മരിച്ചു

Kerala
  •  2 months ago
No Image

അസമില്‍ മുസ്‌ലിം വീടുകള്‍ക്ക് നേരെ വീണ്ടും ബുള്‍ഡോസര്‍ രാജ്; ബി.ജെ.പി സര്‍ക്കാറിന്റെ നടപടി സുപ്രിം കോടതി ഉത്തരവ് മറികടന്ന് 

National
  •  2 months ago