പുതിയ തലമുറ ജീവിതത്തില്‍ നിന്ന് ഒളിച്ചോടുന്നതിന്റെ പിന്നില്‍ മതബോധത്തിന്റെ അഭാവമാണന്ന് സത്താര്‍ പന്തല്ലൂര്‍
കായംകുളം: പുതിയ തലമുറ ജീവിതത്തില്‍ നിന്ന് ഒളിച്ചോടുന്നതിന്റെ പിന്നില്‍ മതബോധത്തിന്റെ അഭാവമാണന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. സമസ്ത കേരള സുന്നി ബാലവേദി തെക്കന്‍ മേഖലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തില്‍ സ്വഭാവികമായും നേരിടേണ്ടി വരുന്ന വെല്ലുവിളികളേ പോലും മറികടക്കാന്‍ സാധിക്കാതെ ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള വിദ്യാര്‍ത്ഥികള്‍ പോലും ആത്മഹത്യയെ സ്വീകരിക്കുന്നതിന്റെ ഗൗരവം സമൂഹം തിരിച്ചറിയണം. മതബോധത്തിലൂടെ ലഭിക്കുന്ന അത്മവിശ്വാസമാണ് പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തരാക്കുന്നതെന്നതെന്നും അദ്ദേഹം പറഞ്ഞു.
മത വിദ്യാഭ്യാസവും ദൗതിക വിദ്യാഭ്യാസവും സമന്വയിപ്പിപ്പിച്ച് ജീവിത പുരോഗതിയിലേക്ക് ലക്ഷ്യം വെക്കേണ്ടവരാണ് ആധുനിക വിദ്യാര്ത്ഥികള്കളെന്നും അദ്ദേഹം പറഞ്ഞു. പുതിയ തലമുറ ലഹരി ഉപയോഗം കൂടുതലായി വരുന്നത് നാടിന് ആപത്താണന്നും ഈ വിഷയം സര്‍ക്കാര്‍ ഗൗരവത്തില്‍ എടുത്ത് പരിഹാരം കാണണമെന്നും സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.
കന്യകുമാരി മുതല്‍ - തൃശൂര്‍ വരെയുള്ള 300 ഓളംവിദ്യാര്‍ത്ഥികള്‍ ആണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുത്തത്. ചെയര്മാന് അബ്ദുല്‍ ഖാദിര്‍ ഖാസിമി അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്‍ സമദ് മുസ്ലിയാര് മുട്ടം മുഖ്യ പ്രഭാഷണം നടത്തി. വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന ക്ലാസ് നൗഷാദ് നവാസ് വാഫി ആലപ്പുഴ, മുഹമ്മദ് ഹസീം എന്നിവര്‍ നയിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി പി എ ശിഹാബുദ്ദീന് മുസ്ലിയാര് ആമുഖപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് സയ്യിദ് സദ ഖത്തുള്ള തങ്ങള്‍ അരിമ്പ്ര, സെക്രട്ടറി റബീഉദ്ദീന്‍ വെന്നിയൂര്‍, ഒ.എം ശരീഫ് ദാരിമി, എ കെ ആലി പറമ്പ്, അബ്ദുല്‍ ഖാദിര്‍ ദാരിമി, അബ്ദുല്‍ റഹ്മാന് ഫൈസി, അബ്ദുള്ള ഫൈസി, ഷംസുദ്ദീന് മുസ്ലിയാര്, ബഷീര്‍ ദാരിമി, അബ്ദുല്‍ സമദ് മാസ്റ്റര്‍, മഹ്മൂദ് മുസ്ലിയാര്, സിറാജ് ചിയാം വെളി, റിസാല്‍ ദര്‍അലി ആലുവ, അമീര്‍ ആലപ്പുഴ, നാസിഫ് തൃശൂര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."