അറബിഭാഷാ വിരുദ്ധ നീക്കം സര്‍ക്കാരിന് യോജിച്ചതല്ല: സി.ടി അഹമ്മദലി
കാസര്‍കോട്: അറബി ഭാഷയോടുള്ള സര്‍ക്കാരിന്റെ വിരുദ്ധ നിലപാടുകള്‍ തിരുത്തിയില്ലെങ്കില്‍ അതിനെ ഒറ്റക്കെട്ടായി നേരിടുമെന്ന് മുന്‍മന്ത്രി സി.ടി അഹമ്മദലി. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡി.ഡി.ഇ ഓഫിസ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാറിന്റെ ഭാഷാ വിരുദ്ധ നിലപാടുകള്‍ മൂലം അധ്യാപകരും വിദ്യാര്‍ഥികളും ധാരാളം പ്രശ്നങ്ങള്‍ നേരിടുകയാണെന്നും ഭാഷാ വിരുദ്ധ സമീപനം ഒരു സര്‍ക്കാറിനും യോജിച്ചതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സച്ചാര്‍ കമ്മിറ്റി നിര്‍ദേശിച്ച അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഹാരിസ് തൃക്കരിപ്പൂര്‍ അധ്യക്ഷനായി.
അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ടി.ഡി കബീര്‍, പി. മൂസക്കുട്ടി, മാഹി ചെര്‍ക്കള, സമീര്‍ തെക്കില്‍, നസീര്‍ കല്ലൂരാവി, താജുദ്ദീന് തൃക്കരിപ്പൂര്‍, ടി.കെ ബഷീര്‍, സുബൈദ, സലിം ബേക്കല്‍, അബൂബക്കര്‍ ആറങ്ങാടി, ഷൗക്കത്തലി, അബ്ദുല്‍ റഹ്മാന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."