മോഹന്‍ദാസിന്റെ വീട്ടുമുറ്റത്ത് അവോകഡോ വിളഞ്ഞു
കാഞ്ഞങ്ങാട്: വിദേശിയായ അവോകഡോ പഴം ഈ മണ്ണിലും വിളയുമോയെന്നു പരീക്ഷിച്ചു വിജയിച്ചിരിക്കുകയാണു കാഞ്ഞങ്ങാട്ടെ ഓട്ടോഡ്രൈവര്‍ മോഹന്‍ദാസ്. മുന്‍ പ്രവാസിയായ അളറായി വയലിലെ മോഹന്‍ദാസിന്റെ വളപ്പില്‍ കായ്കള്‍ നിറഞ്ഞ അവോകഡോ മരം കാണാന്‍ നിരവധിയാളുകളാണെത്തുന്നത്.
എട്ടു വര്‍ഷം മുമ്പു നഗരത്തില്‍ നിന്നു പഴം വാങ്ങി വീട്ടില്‍ കൊണ്ടുപോയി കഴിച്ചതിനുശേഷം വിത്തു പുറത്തു കളഞ്ഞിരുന്നു.
ഇതാണു തളിരിട്ടു വലിയ മരമായി വളര്‍ന്നത്. കുഞ്ഞു തൈ ശ്രദ്ധയില്‍പ്പെട്ട മോഹന്‍ദാസ് അതിനെ പിഴുതെടുത്തു നല്ലൊരു സ്ഥലത്തു നട്ടു പരിചരിച്ചതിന്റെ ഫലം കണ്ടതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍.
ബട്ടര്‍ ഫ്രൂട്ട് എന്നു കൂടി അറിയപ്പെടുന്ന അവോകഡോ സൗത്ത് സെന്‍ട്രല്‍ മെക്‌സിസിക്കോയിലാണു കണ്ടുവരുന്നത്. സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനു സഹായിക്കുന്ന പഴം പോഷകങ്ങള്‍ നിറഞ്ഞതാണ്.
നല്ല രുചിയും മണവുമുള്ള പഴം പാല്‍ ചേര്‍ത്ത് ഷെയ്ക്ക് ഉണ്ടാക്കിയാണു കഴിക്കുന്നത്. കിലോയ്ക്കു 100 മുതല്‍ 150 വരെ വില വരുന്ന അവോകഡോയ്ക്കു നമ്മുടെ മണ്ണ് യോജിച്ചതാണെന്നു തെളിഞ്ഞതോടെ ഈ കൃഷിയിലേക്കും ആളുകള്‍ എത്താന്‍ സാധ്യത ഏറെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."