HOME
DETAILS
MAL
ബിഹാറില്‍ നിതീഷിന്റെ അവസാന ഭരണമെന്ന് ലാലു
backup
July 28 2017 | 22:07 PM
പട്ന: ബി.ജെ.പിയുടെ കെണിയിലകപ്പെട്ട നിതീഷ് കുമാറിന്റെ അവസാന ഭരണമാണ് ഇതെന്ന് ആര്.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്. മഹാസഖ്യമുണ്ടാക്കി ഭരണത്തിലേറിയ ശേഷം സഖ്യത്തെ തള്ളി ബി.ജെ.പിക്കൊപ്പം പോയ അദ്ദേഹത്തെ ജനങ്ങള്‍ ഒരിക്കല്‍പോലും വിശ്വസിക്കില്ലെന്നും ലാലു കൂട്ടിച്ചേര്‍ത്തു. സ്കൂള്‍ കാലം മുതല്‍ നിതീഷ് അവസരവാദിയായിരുന്നുവെന്ന കാര്യം തനിക്കറിയാമെന്നും അദ്ദേഹം ആരോപിച്ചു.
നിതീഷിന്റെ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോണ്‍ഗ്രസ് നേതാവും നേരത്തെ നിതീഷ് മന്ത്രിസഭാംഗവുമായിരുന്ന അശോക് ചൗധരി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."