HOME
DETAILS
MAL
നിയമപരമായി സ്റ്റേയില്ല; പ്രായോഗികമായി സ്റ്റേയുണ്ടെന്ന് മന്ത്രി ബാലന്
backup
November 18 2019 | 02:11 AM
പാലക്കാട്: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയുടെ ഉത്തരവില്‍ നിയമപരമായി സ്റ്റേയില്ലെങ്കിലും പ്രായോഗികമായി നോക്കിയാല്‍ സ്റ്റേ ഉണ്ടെന്ന് മന്ത്രി എ.കെ ബാലന്.
വിഷയം ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടതോടെ നേരത്തെയുള്ള യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി നടപ്പാക്കുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ഹരജി വീണ്ടും പരിഗണിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.
കോടതി വിധി അനുസരിച്ചേ സര്‍ക്കാരിന് മുന്നോട്ട് പോകാന്‍ സാധിക്കൂ. നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും മന്ത്രി പറഞ്ഞു.
പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എ.കെ ബാലന്. അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ യുവതീപ്രവേശന വിധി നടപ്പാക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നിലപാടെടുത്തിരുന്നു. ജഡ്ജിമാര്‍ക്കിടയില്‍ തന്നെ ആശയക്കുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിധി നടപ്പാക്കേണ്ടതില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ലിംഗ സമത്വം ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടില്‍നിന്ന് പിന്നോട്ടില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ വ്യക്തമാക്കിയിരുന്നു.
അതേസമയം ശബരിമലയിലെത്തുന്ന യുവതികളെ തടയാന്‍ നിലയ്ക്കലും പമ്പയിലും കര്‍ശന പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പൊലിസ് പമ്പയില്‍ വച്ച് തിരിച്ചയക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."