HOME
DETAILS

മാവോയിസ്റ്റ് അരവിന്ദിന്റെയും രമയുടേയും മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയില്ല

  
backup
November 18 2019 | 02:11 AM

%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%85%e0%b4%b0%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%8d
 
 
 
 
 
കാളികാവ്: പാലക്കാട് മഞ്ചക്കട്ടിയില്‍ തണ്ടര്‍ബോള്‍ട്ടിന്റെ വെടിയേറ്റ് മരിച്ച അരവിന്ദിന്റെയും രമയുടേയും മൃതദേഹം സംസ്‌കരിച്ചില്ല. ബന്ധുക്കളേയും കാത്ത് മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം മറവുചെയ്യുന്നതിനുള്ള ഹൈക്കോടതി സ്‌റ്റേ തിങ്കളാഴ്ച അവസാനിക്കും. തിങ്കളാഴ്ച വീണ്ടും പൊലിസ് കോടതിയെ സമീപിക്കും. 
ഒക്ടോബര്‍ 29 നാണ് ഏറ്റുമുട്ടലുണ്ടായത്. മരണപ്പെട്ട നാലുപേരില്‍ രണ്ടുപേരുടെ മൃതദേഹം സംസ്‌കരിച്ചു. മണിവാസകത്തിന്റേയും കാര്‍ത്തികിന്റേയും മൃതദേഹങ്ങളാണ് ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചത്. രമയുടേയും അരവിന്ദിന്റെയും മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ കൂട്ടാക്കുന്നില്ല. പൊലിസിനെ കുരുക്കിലാക്കാന്‍ ലക്ഷ്യമിട്ടാണ് മാവോയിസ്റ്റ്കള്‍ മൃതദേഹം ഏറ്റുവാങ്ങാതിരിക്കുന്നതെന്നാണ് പൊലിസ് പറയുന്നത്. രമയുടെ ബന്ധുക്കളെ തമിഴ്‌നാട് പൊലിസ് സമീപിച്ചെങ്കിലും നിങ്ങള്‍ തന്നെ വേണ്ടത് ചെയ്‌തോളൂ എന്നാണ് ബന്ധുക്കള്‍ മറുപടി നല്‍കിയത്. പൊലിസ് പറയുന്ന അരവിന്ദിന് അങ്ങനെ ഒരു പേരുള്ളത് തന്നെ ബന്ധുക്കള്‍ക്ക് അറിയില്ല. ചെന്നൈ സ്വദേശിയായ കാണാതായ ശ്രീനിവാസാണ് മരണപ്പെട്ടതെന്നാണ് പറയപ്പെടുന്നത്. ശ്രീനിവാസിന്റെ ബന്ധുക്കള്‍ തൃശ്ശൂരിലെത്തിയെങ്കിലും മൃതദേഹം തിരിച്ചറിഞ്ഞില്ല എന്ന നിലപാടിലാണ്. മരണപ്പെട്ടത് ശ്രീനിവാസന്‍ എന്ന അരവിന്ദ് തന്നെയാണെന്നാണ് പൊലിസ് അവകാശപ്പെടുന്നത്. ബന്ധുക്കളുടെ ആവശ്യപ്രകാരം മൃതദേഹം തിരിച്ചറിയുന്നതിന് വേണ്ടി ഡി.എന്‍.എ പരിശോധനക്ക് കോടതി ഉത്തരവിട്ടിട്ടുണ്ട്. 20 ദിവസമായ മൃതദേഹം അഴുകി തുടങ്ങിയിട്ടുണ്ട്. തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ സംസ്ഥാന സായുധസേന, ഇന്റലിജന്‍സ് വിഭാഗം, പൊലിസ്, തമിഴ്‌നാട്ടില്‍ നിന്നുള്ള ക്യൂ ബ്രാഞ്ച് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ മൃതദേഹത്തിന് കാവല്‍ തുടരുകയാണ്. തീരുമാനമാവുന്നത് വരെ ഇവര്‍ക്ക് പിന്‍മാറാനാവുകയില്ല. കോടതി അനുമതി ലഭിച്ചാല്‍ തന്നെ മൃതദേഹം ദഹിപ്പിക്കാന്‍ സാധ്യതയില്ല. ബന്ധുക്കള്‍ വീണ്ടും അവകാശവാദവുമായി എത്തിയാല്‍ വീണ്ടും മൃതദേഹ പരിശോധന നടത്തേണ്ടതായി വരും.
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്

Kerala
  •  2 months ago
No Image

ആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം

Kerala
  •  2 months ago
No Image

ന്യൂനമര്‍ദ്ദം: സംസഥാനത്ത് മഴ ശക്തമാകും, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ

National
  •  2 months ago
No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago