ഓണക്കാലത്ത് വിഷരഹിത പച്ചക്കറി:പിലിക്കോട് സ്‌കൂളിലും വീട്ടിലും കൃഷി
ചെറുവത്തൂര്‍: ജൈവകൃഷിയിലൂടെ ഓണക്കാലത്ത് വിഷരഹിത പച്ചക്കറികള്‍ വിളയിക്കാന്‍ പിലിക്കോട്ട് സ്‌കൂളിലും വീട്ടിലും കൃഷി. പിലിക്കോട് സി. കൃഷ്ണന്‍ നായര്‍ സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് കുട്ടികളില്‍ കൃഷിയോടുള്ള ആഭിമുഖ്യം വളര്‍ത്താന്‍ പച്ചക്കറി കൃഷി പദ്ധതി നടപ്പാക്കിയിരിക്കുന്നത്. നാഷണല്‍ സര്‍വിസ് സ്‌കീം, ഭൂ മിത്ര സേന, പിലിക്കോട് കൃഷിഭവന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 100 ഗ്രോബാഗുകളിലും മണ്ണിലും പച്ചക്കറിത്തൈകള്‍ നട്ടിട്ടുണ്ട്.
മുളപ്പിച്ചെടുത്ത ഒരാഴ്ച പ്രായമായ തൈകളാണു നട്ടത്. കുമ്പളം, വഴുതന, തക്കാളി, വെണ്ട, പച്ചമുളക്, പയര്‍, എന്നിവയാണ് ഇനങ്ങള്‍. നെല്‍കൃഷി, വാഴ കൃഷി എന്നിവയും ആരംഭിച്ചിട്ടുണ്ട്. നടീല്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം പി.വി പത്മജ നിര്‍വഹിച്ചു. വീട്ടില്‍ കൃഷി ചെയ്യാനുള്ള പച്ചക്കറി വിത്തു വിതരണവും നടന്നു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ശ്രീധരന്‍ വിത്ത് വിതരണം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി. മോഹനന്‍, പ്രിന്‍സിപ്പാള്‍ പി.സി ചന്ദ്രമോഹനന്‍, പ്രധാനധ്യാപകന്‍ ടി.വി രാഘവന്‍, രാജന്‍ തായമ്പത്ത്, പിലിക്കോട് കൃഷി ഓഫിസര്‍ കെ. ജലേശന്‍, കൃഷി അസിസ്റ്റന്റ് നിശാന്ത്, പ്രോഗ്രാം ഓഫിസര്‍ അബ്ദുള്‍ ലത്തീഫ്, ഭൂ മിത്ര സേന ഫാക്കല്‍റ്റി ഇന്‍ ചാര്‍ജ് കെ. മനോജ് കുമാര്‍, വിഷ്ണു ശീഹരി, വിപുല്‍ വിജയന്‍ നേതൃത്വം നല്‍കി. ദേശീയ പാതയോരത്താണു കൃഷിയിടം ഒരുക്കിയിരിക്കുന്നത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."