ബാബരി മസ്ജിദ്: സംഘ്പരിവാര്‍ വാദങ്ങള്‍ പിന്തുണച്ചുള്ള പ്രസംഗത്തില്‍ മാപ്പുചോദിക്കുന്നതായി മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി; പിന്നാലെ ഫേസ്ബുക്കില്‍ പൊങ്കാല
കോഴിക്കോട്: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ സംഘ്പരിവാര്‍ പതിവായി ഉന്നയിച്ചുവരുന്ന അവകാശവാദങ്ങളെ പിന്തുണച്ച് നടത്തിയ പ്രഭാഷണത്തില്‍ മാപ്പുചോദിച്ച് മുതിര്‍ന്ന കാന്തപുരം സുന്നി നേതാവ് മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി. അയോധ്യയില്‍ പള്ളി നിലനിന്ന സ്ഥലം ഹിന്ദുക്കള്‍ക്കു വിട്ടുകൊടുത്തുകൂടേ തുടങ്ങിയ പരാമര്‍ശങ്ങളുള്ള മുള്ളൂര്‍ക്കരയുടെ പ്രസംഗം വന്‍ വിവാദമാവുകയും, പ്രസംഗത്തിന്റെ യൂടൂബ് ലിങ്ക് സംഘ്പരിവാര കേന്ദ്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് അതു തിരുത്തുന്നുവെന്നും പരാമര്‍ശത്തില്‍ മാപ്പുചോദിക്കുന്നുവെന്നും കാന്തപുരം വിഭാഗം നേതാവ് പറഞ്ഞത്. ഇന്നു രാവിലെ ഫേസ്ബുക്കില്‍ പോസ്റ്റ്‌ചെയ്ത കുറിപ്പിലാണ് മുള്ളൂര്‍ക്കരയുടെ മാപ്പപേക്ഷയുള്ളത്.
സംഘ്പരിവാര കേന്ദ്രങ്ങള്‍ക്ക് സഹായകരമായ വാദങ്ങള്‍ ഉന്നയിച്ചുള്ള പ്രസംഗം നടത്തുകയും പിന്നീട് മാപ്പപേക്ഷിക്കുന്നുവെന്നും പറഞ്ഞ മുള്ളൂര്‍ക്കരയുടെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ നിരവധി പേര്‍ അദ്ദേഹത്തിന് പൊങ്കാലയര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/fullfunmedia/videos/595220341260625/?v=595220341260625
പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
തിരുവനന്തപുരം നേമത്ത് ഞാന്‍ നടത്തിയ നബിദിന പ്രഭാഷണം പല നിലക്കും പല അഭിപ്രായങ്ങള്‍ക്കും വഴിവെക്കാനിടയായതില്‍ ഞാന്‍ ഖേദിക്കുന്നു. ചരിത്രകാരകന്‍മാരില്‍ നിന്നും, പണ്ഡിതന്‍മാരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ കിട്ടിയ സാഹചര്യത്തില്‍ ഞാന്‍ എന്റെ പ്രസംഗത്തിലെ പല നിലപാടുകളും തിരുത്താന്‍ തയ്യാറാവുന്നു.ബാബരി മസ്ജിദ് വിഷയത്തില്‍ സുപ്രീം കോടതി വിധി മാനിക്കുന്നു. സുന്നീ പണ്ഡിത നേതൃത്വത്തെ അംഗീകരിക്കുന്നു.നേതൃത്വത്തിന്റെ നിലപാടില്‍ വ്യത്യസ്ഥമായ നിലപാട് എനിക്കില്ല. പ്രസംഗം ആരെയൊക്കെ വേദനിപ്പിച്ചെങ്കില്‍ അവരോട് ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇനിയും ഇത് വിവാദമാക്കി സമുദായ ഐക്യം തകര്‍ക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Mullurkara Saquafi clarify his stand on babri case
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."