പെരിയാറും അംബേദ്ക്കറും ബൗദ്ധിക ഭീകരവാദികള്‍- രാംദേവിന്റെ പരാമര്‍ശത്തിനെതിരെ കനത്ത പ്രതിഷേധം
ന്യൂഡല്‍ഹി: സാമൂഹ്യ പ്രവര്‍ത്തകരായ പെരിയാറിനെയും ഡോ. ബി.ആര്‍ അംബേദ്ക്കറേയും അധിക്ഷേപിച്ച ബാബാരാംദേവിനെതിരെ സോഷ്യല്‍ മീഡിയയില്‍ കനത്ത പ്രതിഷേധം. ജാതി വെറിക്കെതിരെ പോരാടിയ പെരിയാര്‍ ഇ.വി രാമസ്വാമിയും ഡോ. ബി ആര്‍ അംബ്ദേകറും ഇന്റ്വലക്ച്വല്‍ ടെററിസ്റ്റുകളാണെന്നായിരുന്നു രാംദേവിന്റെ പരാമര്‍ശം. ദേശീയ ചാനലായ റിപ്പബ്ലിക്കിന് നവംബര്‍ 11 തിങ്കളാഴ്ച നല്‍കിയ അഭിമുഖത്തിലായിരുന്നു പരാമര്‍ശം.
प्रिय, रामदेव (@yogrishiramdev) आपने अब तक माफी नहीं माँगी, आपकी ये हिम्मत? ये हिम्मत आती कहाँ से हैं? सत्ता व हुक्मरानों से। ध्यान रहें, हम सबको झुकाने जानते हैं। पेरियार,अम्बेडकर, मूलनिवासी अस्मिता पर वाहयत टिप्पणी और हमें वैचारिक आंतकवादी कहना बर्दाश्त नहीं। #shutdownPatanjali pic.twitter.com/1ZrviDrOt1
— Hansraj Meena (@ihansraj) November 17, 2019
പതഞ്ജലിയുടെ സഹസ്ഥാപകനായ ബാബാരാംദേവിനെ അറസ്റ്റ് ചെയ്യണമെന്ന ഹാഷ് ടാഗോടെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധിക്കുന്നത്. പതഞ്ജലി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും ആഹ്വാനമുയരുന്നുണ്ട്.
#shutdownPatanjalihttps://t.co/pg8odVibmB
— Prof. Dilip Mandal (@dilipmandal) November 17, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."