പാക് പ്രധാനമന്ത്രിയുടെ പരാമര്‍ശം വേദനാജനകമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യയിലെ സിഖുകാര്‍ക്കു തീര്‍ഥാടനത്തിനായി പാകിസ്താനിലെ കര്‍താര്‍പൂരിലേക്കു പ്രത്യേക പാത നിര്‍മിക്കുന്നതിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ നടത്തിയ പരാമര്‍ശം വേദനാജനകമെന്ന് ഇന്ത്യ.
ഇന്ത്യയും പാകിസ്താനും തമ്മില്‍ കശ്മിര്‍ വിഷയത്തില്‍ മാത്രമാണ് പ്രശ്‌നം. ഇരു രാജ്യങ്ങളും നേരിടുന്ന സങ്കടവും കശ്മിരാണ്. രണ്ടു രാജ്യങ്ങളിലെ ഏതാനും ചില നേതാക്കള്‍ ചര്‍ച്ച നടത്തിയാല്‍ തീരുന്ന പ്രശ്‌നങ്ങളേയുള്ളൂവെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടണമെന്ന കാര്യത്തില്‍ ഇതിന്റെ സാധ്യത പരിശോധിക്കേണ്ടതുണ്ടെന്നും പാക് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്.
കശ്മിരിലേക്കു ഭീകരരെ അയച്ച് ആക്രമണം നടത്തുന്ന കാര്യത്തില്‍ പാക് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടില്ല. ഭീകരര്‍ക്കു പാക് മണ്ണില്‍ അഭയം നല്‍കുകയാണ്. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം രൂക്ഷമായിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."