HOME
DETAILS

സിഖ് കൂട്ടക്കൊല; 88 പേരുടെ ശിക്ഷ ശരിവച്ചു

  
backup
November 28 2018 | 19:11 PM

%e0%b4%b8%e0%b4%bf%e0%b4%96%e0%b5%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b2-88-%e0%b4%aa%e0%b5%87%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b6

 

ന്യൂഡല്‍ഹി: 1984ലെ സിഖ് കൂട്ടക്കൊലക്കേസില്‍ 88 പേര്‍ക്കെതിരേ വിചാരണാ കോടതി പുറപ്പെടുവിച്ച വിധി ഡല്‍ഹി ഹൈക്കോടതി ശരിവച്ചു. വിചാരണാ കോടതിയുടെ ഉത്തരവിനെതിരേ പ്രതികള്‍ 1996ല്‍ നല്‍കിയ ഹരജി 22 വര്‍ഷത്തിനു ശേഷമാണ് ഹൈക്കോടതി തള്ളിയത്.
എല്ലാ പ്രതികളും നാലാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് 72 പേജ് വരുന്ന വിധിന്യായത്തില്‍ ജസ്റ്റിസ് ആര്‍.കെ ഗൗബ ആവശ്യപ്പെട്ടു. ചരിത്രത്തിലെ കറുത്ത അധ്യായമാണ് സിഖ് കൂട്ടക്കൊലയെന്നു വിധിന്യായത്തില്‍ ജഡ്ജി നിരീക്ഷിച്ചു.
ഇന്നലെ കേസ് പരിഗണിക്കവേ, ത്രിലോക്പുരിയില്‍ സിഖ് സമുദായക്കാര്‍ കൂട്ടമായി വസിക്കുന്ന പ്രദേശത്തുനിന്ന് 95 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടും ഒരാള്‍ക്കെതിരേ പോലും കൊലക്കുറ്റം ചുമത്താത്ത പൊലിസ് നടപടിയേയും ഹൈക്കോടതി വിമര്‍ശിച്ചു.
1984 നവംബര്‍ രണ്ടിന് അറസ്റ്റിലായ 107 പേരില്‍ 88 പേര്‍ അഞ്ചു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കണമെന്നാണ് 1996 ഓഗസ്റ്റ് 27നു സെഷന്‍സ് കോടതി വിധിച്ചിരുന്നത്.
ഇതിനെതിരേയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. 1984 ഒക്ടോബര്‍ 31നു പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സിഖുകാരായ അംഗരക്ഷകരാല്‍ വെടിയേറ്റു മരിച്ചതിനെ തുടര്‍ന്നാണ് രാജ്യ തലസ്ഥാനത്തു സിഖ് സമുദായക്കാരെ തിരഞ്ഞുപിടിച്ചു കൂട്ടക്കൊല നടന്നത്. പല കേസുകളായി വിവിധ കോടതികളിലാണ് വിചാരണ നടന്നത്. ഇതില്‍ കിഴക്കന്‍ ഡല്‍ഹിയിലെ ത്രിലോക്പുരിയില്‍ നടന്ന കൂട്ടക്കൊലക്കേസിലാണ് 88 പേരെ ശിക്ഷിച്ചത്.
ത്രിലോക്പുരിയിലുണ്ടായ കൂട്ടക്കൊലയില്‍ 95 പേരാണ് കൊല്ലപ്പെട്ടിരുന്നത്. നൂറോളം വീടുകള്‍ തീവച്ചു നശിപ്പിക്കുകയും ചെയ്തിരുന്നു.
ഈ കേസിലെ 88 പ്രതികളില്‍ ഇരുപതോളം പേര്‍ വിചാരണാ കാലയളവില്‍ മരിച്ചിരുന്നു. കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഇരുനൂറിലധികം കേസുകളാണുള്ളത്.
കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പ്രതികളായുള്ള കേസുകളായിരുന്നു ഭൂരിഭാഗവും. കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തിലേറിയതിനു പിന്നാലെ ഈ കേസുകളെല്ലാം പുനരന്വേഷിക്കാന്‍ തീരുമാനിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ വധശ്രമത്തെ അതിജീവിച്ച്  ഹിസ്ബുല്ല നേതാവ്; ലബനാനില്‍ ആക്രമണം രൂക്ഷം, 22 മരണം നൂറിലേറെ പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

വേതനമില്ല, സേവനം മാത്രം; സാക്ഷരതാ പ്രേരകുമാര്‍ക്ക്  -വിൽപ്പനയ്ക്കുണ്ട് ദുരിതം

Kerala
  •  2 months ago
No Image

അങ്കണവാടിയിൽ വരും, ഡിപ്ലോമ നേടിയ ആയമാർ

Kerala
  •  2 months ago
No Image

അടിയന്തരപ്രമേയവുമായി പ്രതിപക്ഷം : പി.എസ്.സി നിയമനം സർക്കാർ അട്ടിമറിക്കുന്നു

Kerala
  •  2 months ago
No Image

വയനാട് പുനരധിവാസം:  ധനസഹായം വൈകരുതെന്ന്‌ കേന്ദ്രത്തോട് ഹൈക്കോടതി

Kerala
  •  2 months ago
No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago